തസ്ലിമ നസ്രിനെ വധിക്കാന്‍ ആഹ്വാനം; ഐസിസിന്റെ സാന്നിധ്യം കേരളത്തിലും
കൊച്ചി: ഭീകരസംഘടനയായ ഐസിസിന്റെ സാന്നിധ്യം കേരളത്തിലും. ഫേസിബുക്ക് കൂട്ടായ്മയിലൂടെയാണ് ഐസിസിന്റെ സാന്നിധ്യം പ്രകടമാക്കിയിരിക്കുന്നത്. മലയാള മനോരമയാണ് ഐസിസ് പേജിന്റെ ചിത്രങ്ങളടങ്ങുന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
എഴുത്തുകാരി തസ്ലീമ നസ്രിനെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന പേസ്ബുക്ക് പോസ്റ്റുകള്‍ ഏറെയും മലയാളത്തിലാണ്. മലയാളത്തില്‍ തുടരെ പോസ്റ്റുകളിട്ടാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഐസിസിന്റെ ആഹ്വാനം പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പേജ് ശ്രദ്ധിക്കപ്പെട്ടത്. അന്‍സാറുള്‍ ഖിലാഫ കേരള എന്നാണ് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേര്.

നോമ്പിനെിരായ പരാമര്‍ശം നടത്തിയതിനാണ് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രിനെ കണ്ടുകിട്ടിയാല്‍ കൊന്ന് കളയണം എന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയില്‍ ഒട്ടേറെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ മുജാഹിദീന്‍ കാലഹരണപ്പെട്ട ശേഷം അതില്‍ പ്രവര്‍ത്തിച്ചവര്‍ ചേര്‍ന്ന് 2013 ല്‍ രൂപീകരിച്ച അന്‍സാറുള്‍ തൗഹാദ് എന്ന സംഘടനയുമായി ഈ കൂട്ടായ്മയ്ക്ക് ബന്ധമുണ്ടോ എന്ന് സംശയമുണ്ട്.
ഇസ്ലാം മത വിശ്വാസികള്‍ അതിക്രമം നേരിടുന്ന ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയും മലയാളത്തില്‍ പോസ്റ്ററുകളുണ്ട്. ഐസിസ് പുരത്ത് വിട്ട സിറിയയില്‍ ബന്ധികളുടെ തലയറുക്കുന്ന ഫോട്ടോകളും അന്‍സാറുള്‍ ഖിലാഫ കേരള പേജിലുണ്ട്.












Click it and Unblock the Notifications