കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ നിന്ന് ഗള്‍ഫ് വഴി കേരളത്തിലേക്ക് പണം... എത്തിച്ചയാള്‍ മലയാളി, പ്രതികളുടെ വെളിപ്പെടുത്തല്‍

തസ്ലീമെന്ന മലയാളി വഴിയാണ് ഐസിസ് പണം കൈമാറിയതെന്നും പോലീസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഐഎസില്‍ ചേര്‍ന്നവര്‍ക്ക് പണം എത്തിയത് ഗള്‍ഫില്‍ നിന്ന് | Oneindia Malayalam

കണ്ണൂര്‍: ഭീകരസംഘടനയായ ഐസിസില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ വഴി കേരളത്തിലേക്ക് പണമൊഴുകുന്നതായി പോലീസ്. ഐസിസില്‍ ചേരുന്നതിനായി കണ്ണൂരില്‍ നിന്നും സിറിയിലേക്ക് യുവാക്കള്‍ പോയതു പിന്നിലും ഈ പണത്തിന്റെ സ്വാധീനമാണെന്ന് പോലീസ് പറയുന്നു.

കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയായ കെ ഒ പി തസ്ലീമെന്നയാള്‍ വഴിയാണ് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ഐസിസ് പണമെത്തിച്ചു കൊടുത്തതെന്നും പോലീസ് വ്യക്തമാക്കി. ഐസിസ് കേസ് അന്വേഷിക്കുന്നതിനു വേണ്ടി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തലവനായ ഡിവൈഎസ്പി പിപി സദാനന്ദനാണ് ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക സഹായം ലഭിച്ചു

സാമ്പത്തിക സഹായം ലഭിച്ചു

സിറിയയിലേക്ക് പോയവര്‍ക്കും പോവാന്‍ ശ്രമിച്ചവര്‍ക്കുമെല്ലാം ഐസിസില്‍ നിന്നു സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഒരാള്‍ക്കു 400 ഡോളര്‍ വീതം നല്‍കിയിട്ടുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടിയായ തസ്ലീം വഴിയാണ് ഈ പണം ഇവര്‍ക്ക് കൈമാറിയതെന്നും പോലീസ് പറയുന്നു.
ഐസിസില്‍ ചേരുന്നതിനായി പോയെന്ന് പോലീസ് പറയുന്ന മിഥിലാജ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തസ്‌ലീമിന്റെ വിദേശത്തുള്ള അക്കൗണ്ടില്‍ നിന്നു 40,000 രൂപ എത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. മാത്രമല്ല ദില്ലി പോലീസ് അറസ്റ്റ് ചെയ്ത ചക്കരക്കല്‍ സ്വദേശിയായ ഷാജഹാന്‍ ഐസിസില്‍ ചേര്‍ന്നവര്‍ക്കു വേണ്ടി ഒരു ലക്ഷം രൂപ ഹവാലപ്പണം കടത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി.

തസ്ലീം ഇപ്പോള്‍ സിറിയയില്‍?

തസ്ലീം ഇപ്പോള്‍ സിറിയയില്‍?

ഗള്‍ഫില്‍ നിന്നും കള്ളപ്പണമായി ഇയാള്‍ തുക നാട്ടിലേക്കു കടത്തുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ ആറു മാസത്തോളമായി തസ്ലീം ഷാര്‍ജയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അയാള്‍ സിറിയയിലേക്ക് കടന്നതായി സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
സിറിയയിലേക്ക് പോവുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ണൂര്‍ നഗത്തിലുള്ള ചില ഇന്റര്‍നെറ്റ് കഫേകളിലെ ഇമെയില്‍ വഴിയാണ് അയച്ചിരുന്നതെന്നും അന്വേഷണസംഘത്തിനു ബോധ്യമായിട്ടുണ്ട്.മാത്രമല്ല ഐസിസ് അനുകൂല ആഹ്വാനം നല്‍കുന്ന കാസര്‍കോഡ് സ്വദേശിയായ റാഷിദ് അബ്ദുല്ലയുടെ പേരിലുള്ള ഓഡിയോ, വീഡിയോ ക്ലിപ്പുകളും പോലാീസിനു ലഭിച്ചു. ഈ ക്ലിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് ഡിവൈഎസ്പി സദാനന്ദന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

റെയ്ഡില്‍ രേഖകള്‍ കണ്ടെത്തി

റെയ്ഡില്‍ രേഖകള്‍ കണ്ടെത്തി

കണ്ണൂരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പോലീസ് ചില രേഖകള്‍ കണ്ടെടുത്തിരുന്നു. തസ്ലീം വഴി പണമിടപാടുകള്‍ നടന്നതിന്റെ രേഖകളും പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തസ്ലീമില്‍ നിന്നും ഹവാലപ്പണം കേരളത്തില്‍ എങ്ങനെയാണ് എത്തിയത് എന്നതിനെ സംബന്ധിച്ചു അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
യാത്രയ്ക്കും മറ്റു ചിലവുകളിലേക്കുമായാണ് റിക്രൂട്ട് ചെയ്തവര്‍ക്കു ഐസിസ് പണമെത്തിച്ചു കൊടുതത്ത്.

അഞ്ചു പേര്‍ ഇപ്പോഴും സിറിയയില്‍!!

അഞ്ചു പേര്‍ ഇപ്പോഴും സിറിയയില്‍!!

കണ്ണൂരില്‍ നിന്നും ഐസിസില്‍ ചേരുന്നതിനായി സിറിയയിലേക്കു പോയ ആറു പേരെ രണ്ടാഴ്ച മുമ്പ് സുരക്ഷാ ഏജന്‍സികള്‍ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ പല നിര്‍ണായക വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നു നിന്നു തന്നെയുള്ള അഞ്ചു പേര്‍ ഇപ്പോഴും സിറിയയില്‍ ഐസിസിനായി പോരാടുന്നുണ്ടെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. മാത്രമല്ല 2015 മുതല്‍ അഞ്ചു പേര്‍ സിറിയയില്‍ വച്ചു കൊല്ലപ്പെട്ടതായും ഇവര്‍ പോലീസിനോട് പറഞ്ഞു.
പ്രതികള്‍ക്കു ഐസിസ് ബന്ധമുണ്ടെന്നതിന്റെ 400ഓളം തെളിവുകളും 600ഓളം ശബ്ദരേഖകളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

English summary
Islamic State money trail from Gulf to Kerala: police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X