കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീണ്ടില്‍ എന്‍ഐഎ റെയിഡ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീണ്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ റെയിഡ്. പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് എം ഹനീഫ ഹാജിയുടെ മലപ്പുറം ചേളാരിയിലെ വീട്ടിലും കണ്ണൂർ താണെയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. കൊല്ലത്ത് ഒരു ഡോക്ടറുടെ വീട്ടിലും എൻഐഎയുടെ റെയിഡ് നടന്നിട്ടുണ്ട്. ബെംഗളൂരുവിൽ ഡോക്ടറായ ഓച്ചിറ മേമന മാറനാട്ടു വീട്ടൽ റഷീദിന്റെ മകൻ റഹീസിന്റെ വീട്ടിലാണ് റെയിഡ് നടന്നത്. 3 വർഷമായി ബെംഗളൂരുവിൽ ദന്ത ഡോക്ടറാണ് ഇദ്ദേഹം.

എം ഹനീഫ ഹാജിയുടെ വീട്ടില്‍ എൻ ഐ എ-എ ടി എസ് ഉദ്യോഗസ്ഥരും കണ്ണൂരില്‍ എൻഐഎ കൊച്ചി യൂണിറ്റുമാണ് പരിശോധന നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ്സ് കേസുകളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന റെയിഡിന്‍റെ ഭാഗമായിട്ടാണ് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും റെയിഡ് നടന്നതെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ദില്ലിയിലും കര്‍ണാടകയിലും വിവിധ ഇടങ്ങളില്‍ റെയിഡ് നടക്കുന്നുണ്ട്.

 nia

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് കേസുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതെന്നും ഏഴ് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകള്‍ വഴി മുസ്ലിം യുവാക്കളെ സ്വാധീനിച്ച്‌ റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 48 മണിക്കൂര്‍ മുമ്പാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

എഎ റഹീമും ടിപി ബിനീഷും ഇല്ല; കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ത്ഥിഎഎ റഹീമും ടിപി ബിനീഷും ഇല്ല; കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ത്ഥി

ബോൾഡ് ലുക്കിൽ പൂജ; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കണ്ണൂര്‍ കളക്‌ട്രേറ്റിലെത്തി പത്രിക നല്‍കി പിണറായി | Oneindia Malayalam

English summary
Islamic State Relations: NIA Raid on Popular Front Leaders in the State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X