കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയും ഇസ്ലാമോഫോബിയയുടെ പിടിയില്‍? കേരളത്തില്‍ ഇനി അശാന്തിയുടെ നാളുകള്‍?

  • By അബാല്‍ ദിയാന
Google Oneindia Malayalam News

പാരീസ് ആക്രമണത്തിന് പിന്നാലെ ഫ്രാന്‍സില്‍ പലയിടത്തും മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേയ്ക്ക് ആകൃഷ്ടരായവരില്‍ ബ്രിട്ടനില്‍ നിന്നുള്ള കുടിയേറ്റക്കാരും കുറവല്ല. ബ്രിട്ടീഷ് പൗരത്വമുള്ള ഒട്ടേറെ യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റിലും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഐസിസിന്റെ ശത്രുക്കളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ബ്രിട്ടന്‍.

അവര്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലുമായുണ്ട്... ഐസിസില്‍ ചേര്‍ന്നവരുടെ കാര്യത്തില്‍ സ്ഥിരീകരണംഅവര്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലുമായുണ്ട്... ഐസിസില്‍ ചേര്‍ന്നവരുടെ കാര്യത്തില്‍ സ്ഥിരീകരണം

ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലും മുസ്ലീം വിരോധികളുടെ എണ്ണത്തില്‍ കുറവില്ല. ജര്‍മ്മനിയില്‍ ഇസ്ലാമോഫോബിയ ഭീകരമായ വിധത്തിലേയ്ക്ക് വളര്‍ന്ന് കഴിഞ്ഞു. കേരളത്തില്‍ നിന്നും ഐസിസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടന്നുവെന്ന വാര്‍ത്ത എല്ലാവരിലും ഏറെ ഞെട്ടലാണ് ഉണ്ടാക്കിയത്. നിലവിലെ സാഹചര്യത്തില്‍ മുസ്ലിങ്ങളോടുള്ള വിരോധവും ഭയവും സംസ്ഥാനത്തും ഉണ്ടാകാനിടയുണ്ട്. ഇത്തരമൊരു അവസ്ഥയിലേയ്ക്ക് നീങ്ങരുതെന്ന പല നേതാക്കളും മുന്നറിയിപ്പും നല്‍കുന്നുണ്ട്.

സാധ്യത

സാധ്യത

മലയാളികളുടെ മനസിലും നിലവിലെ സാഹചര്യത്തില്‍ ഇസ്ലാമോഫോബിയ പടര്‍ന്ന് പിടിയ്ക്കാന്‍ സാധ്യതയുണ്ട്.

വിദ്വേഷമുണ്ടാകരുത്

വിദ്വേഷമുണ്ടാകരുത്

ഐസിസ് ബന്ധം കേരളത്തിലെ സമാധാനകാംഷികളായ മനുഷ്യര്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കും.

ക്രമസമാധാനം

ക്രമസമാധാനം

ആഗോള തീവ്രവാദ സംഘടനയിലേയ്ക്ക് മലയാളികളും ചേക്കേറിയതോടെ ക്രമസമാധനം ഉള്‍പ്പടെയുള്ളവയില്‍ ഭരണകൂടം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിയ്ത്തുന്നു

അങ്ങനെയാകരുത്...

അങ്ങനെയാകരുത്...

തീവ്രവാദത്തേയും തീവ്രവാദികളേയും എതിര്‍ക്കുന്നത് ഒരിയ്ക്കലും ഒരു മതത്തെ അപമാനിയ്ക്കുന്നതിലേയ്‌ക്കോ മതവിശ്വാസികളെ അപമാനിയ്ക്കുന്നതിലേയ്‌ക്കോ എത്താതിരുന്നാല്‍ കേരളത്തില്‍ ആശങ്കപ്പെടാന്‍ അവസരമുണ്ടാകില്ല.

English summary
Islamophobia will not solve the problem of terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X