കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുള്‍ക്കൊള്ളാന്‍ വിശ്വാസി സമൂഹം തയ്യാറാവണം: ഖുര്‍ആന്‍ സെമിനാര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുള്‍ക്കൊള്ളാന്‍ വിശ്വാസി സമൂഹം തയ്യാറവണമെന്ന് ഐ എസ് എം സംസ്ഥാനസമിതി കല്‍പ്പറ്റയില്‍ നടത്തിയ ഖുര്‍ ആന്‍ സെമിനാര്‍ അഭിപ്രായപ്പെട്ടു. പകയും വിദ്വേഷവും പടര്‍ത്തുന്ന ദുശക്തികളെ തെറുക്കാന്‍ മാനവികകൂട്ടായ്മ തന്നെ ഉയര്‍ന്നുവരണം. മതഗ്രന്ഥങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് സമൂഹത്തില്‍ തെറ്റിദ്ധാരണ പടരാന്‍ കാരണം.

തുറന്ന മനസ്സോടെ എല്ലാ മതഗ്രന്ഥങ്ങളും വായിക്കാനായാല്‍ വര്‍ഗീയതക്ക് സമൂഹത്തില്‍ സ്ഥാനമുണ്ടാവില്ലെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. വേദങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവരുടെ കെണിയില്‍ വീണ് പോകുന്നത് കൊണ്ടാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെ അംഗീകരിക്കാത്തവരെ വെള്ള പൂശാന്‍ മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുന്നവര്‍ക്ക് സാധിക്കില്ല. ഗവത്കരിക്കണം. പകയും വിദ്വേഷവും സമൂഹത്തില്‍ പടര്‍ത്താനുള്ള ദുശക്തികളെ ചെറുക്കാന്‍ മാനവിക കൂട്ടായ്മ ഉയര്‍ന്ന് വരണമെന്നും മനുഷ്യത്വം ഉയര്‍ത്തിപിടിക്കുന്ന വേദഗ്രന്ഥങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പരമത വെറുപ്പും വര്‍ഗീയതയും വളര്‍ത്തുന്നവര്‍ നാടിന് ഭീഷണിയാണെന്നും സെമിനാര്‍ വ്യക്തമാക്കുന്നു.

news

ഐ.എസ്.എം.കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സംസ്ഥാന ഖുര്‍ആന്‍ സെമിനാര്‍ പ്രസിഡന്റ് ഡോ.എ.ഐ.അബ്ദുള്‍ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ഇഫ്താര്‍ സംഗമവും ഖുര്‍ആന്‍ വെളിച്ചം പദ്ധതിയും ഐ.സി.ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ.എം.കെ.ദേവര്‍ഷോല അധ്യക്ഷത വഹിച്ചു.ഐ.എസ്.എം.ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ.സെക്കറിയ്യ,വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ,ശബീര്‍ കൊടിയത്തൂര്‍,കെ.എം.എ.അസീസ്,അബ്ദുറഹിമാന്‍ സുല്ലമി,സി.കെ.അസീസ് പിണങ്ങോട്,മമ്മൂട്ടി മുസ്‌ല്യാര്‍,ഡോ.അഫ്‌സല്‍,എ.പി.ഹമീദ്,നൗഷാദ് കരുവണ്ണൂര്‍,അബ്ദുറസാഖ് സലഫി തുടങ്ങിയവര്‍ സംസാരിച്ചു.

English summary
ism seminar on quran in kalpetta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X