Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗമ്യ തങ്ങളില്‍ ഒരാൾ; ഓണററി പൗരത്വം നൽകുമെന്ന് ഇസ്രയേൽ, മകനെ ഏറ്റെടുക്കും

സൗമ്യയുടെ മകനെ ഏറ്റെടുക്കുമെന്നും ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉന്നത ഉദ്യോഗസ്ഥന്‍ റോണി യെദീദിയ ക്ലീന്‍ പറഞ്ഞു

ന്യൂഡൽഹി: ഇസ്രയേൽ - പാലസ്തീൻ ആയുധ പോരാട്ടത്തിനിടെ പാലസ്തീന്റെ റോക്കറ്റക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി കെയർഗിവർ സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാൻ ഇസ്രയേൽ. ആദരസൂചകമായിട്ടാകും ഓണററി പൗരത്വം നൽകുക. സൗമ്യയുടെ മകനെ ഏറ്റെടുക്കുമെന്നും ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉന്നത ഉദ്യോഗസ്ഥന്‍ റോണി യെദീദിയ ക്ലീന്‍ പറഞ്ഞു.

Soumya

"സൗമ്യയ്ക്ക് ഓണററി പൗരത്വത്തിന് അര്‍ഹയാണെന്ന് ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇസ്രയേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ ഒമ്പത് വയസുള്ള കുഞ്ഞിനെ ഇസ്രായേല്‍ സംരക്ഷിക്കും," റോണി യെദീദിയ ക്ലീന്‍ വ്യക്തമാക്കി.

കുടുംബത്തിൽ ഒരാൾക്ക് ഇസ്രായേലിൽ ജോലിയും കുഞ്ഞിന്റെ സംരക്ഷണവും, നഷ്ട പരിഹാരവും നൽകുമെന്ന് ഇസ്രായേൽ വക്താവ് നേരത്തെ അറിയിച്ചിരുന്നു. സൗമ്യയെ മാലാഖ ആയാണ് ഇസ്രയേല്‍ ജനത കാണുന്നതെന്നും സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും ഇസ്രയേല്‍ കോണ്‍സല്‍ ജനറലും പറഞ്ഞിരുന്നു. സൗമ്യയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് അദ്ദേഹം നേരിട്ടെത്തുകയും ചെയ്തിരുന്നു.

ആദരസൂചകമായി പൗരത്വം നല്‍കാന്‍ തീരുമാനിച്ച ഇസ്രയേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു. ഇസ്രായേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഇസ്രയേലിലുള്ള ഷെര്‍ലിയും പറഞ്ഞു.

പൊടിയിൽ മൂടി ദില്ലി, ചിത്രങ്ങൾ കാണാം

അഷ്‌ക ലോണില്‍ കഴിഞ്ഞ കുറേ വർഷങ്ങളായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ തന്റെ ഭർത്താവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഹമാസിന്റെ റോക്കറ്റ് പതിക്കുന്നത്. വീടിനുള്ളിലെ സുരക്ഷിത ബങ്കറിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറയാനാണ് സൗമ്യ വിളിച്ചത്.കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ.

വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    സൗമ്യക്ക് ഇസ്രയേലിന്റെ ഓണററി പൗരത്വം, കുടുംബത്തിന് മറ്റ് ആനുകൂല്യങ്ങളും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+