പിണറായി വിജയന് ചുട്ടമറുപടിയുമായി ഇസ്രയേലിൽ നിന്നും ഒരു മലയാളി യുവതി.. ആ വാക്കുകൾ കേട്ടാൽ ഞെട്ടും!!
നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യ'മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്നതല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഫേസ്ബുക്കിലൂടെ തന്നെ മറുപടി. ഇസ്രയേലിൽ താമസിക്കുന്ന മലയാളി യുവതിയുടെ വകയാണ് പിണറായി വിജയന് ചുട്ട മറുപടി കിട്ടിയിരിക്കുന്നത്.
അറിയാൻ പാടില്ലാത്ത രാജ്യത്തെക്കുറിച്ച് ഓരോന്ന് എഴുതിവിടുന്നതിന് മുമ്പ് ഞങ്ങളെപ്പോലുള്ള ആയിരങ്ങൾ ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഓർത്താൽ നല്ലത് എന്നാണ് ജെൻസി എന്ന മലയാളി യുവതി ഫേസ്ബുക്ക് വീഡിയോയിലൂടെ പിണറായി വിജയനോട് പറയുന്നത്. കാൽലക്ഷത്തിലധികം പേരാണ് ഇതിനോടകം ജെൻസിയുടെ ഫേസ്ബുക്ക് ലൈവ് കണ്ടത്.

തങ്ങൾക്ക് അന്നം തരുന്ന രാജ്യം എന്നാണ് ജെൻസി ബിനോയ് ഇസ്രയേലിനെ വിളിക്കുന്നത്. ഇത്രയും കാലത്തെ തന്റെ ജീവിതത്തിനിടയിൽ ഇസ്രയേലിൽ പിണറായി പറഞ്ഞ പോലത്തെ ഒരു സംഭവം താൻ കണ്ടിട്ടില്ല. ഭീകരാക്രണമില്ലാത്ത രാജ്യമാണ് ഇസ്രയേൽ. കേരളത്തിലെ പോലെ രാഷ്ട്രീയ കൊലപാതകങ്ങളും ഇവിടെയില്ല.
ആയിരക്കണക്കിന് മലയാളികൾ സമാധാനത്തോടെ ജീവിക്കുന്ന ഇസ്രയേലിനെ കേരളത്തിന്റെ മുഖ്യമന്ത്രി ഭീകരരാഷ്ട്രം എന്ന് വിളിച്ചതിൽ ദുഖമുണ്ട്. ഇവിടെ നിന്നും ഞങ്ങൾ അയക്കുന്ന പണം കൂടി ക്രയവിക്രയം ചെയ്യപ്പെടുന്നത് കേരളത്തിലാണ് എന്ന് മുഖ്യമന്ത്രി ഓർത്താൽ നന്ന്. നവ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് പിണറായി വിജയന് ജെൻസി നല്കിയ മറുപടി. വീഡിയോ കാണാം...
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications