കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷത്തില്‍ കൊച്ചിയടക്കം ഭീകരരുടെ പിടിയിലായേക്കും,മുന്നറിയിപ്പുമായി ഇസ്രായേല്‍

പുതുവര്‍ഷം ആഘോഷിക്കാനായി കൊച്ചി ഉള്‍പ്പെടെയുള്ള തെക്കു- പടിഞ്ഞാറന്‍ നഗരങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഗോവ, പൂനെ, മുംബൈ, കൊച്ചി എന്നീ നഗരങ്ങളിലാണ് ആക്രമണത്തിന് സാധ്യതയുള്ളത്.

  • By Gowthamy
Google Oneindia Malayalam News

ജറുസലേം: പുതുവര്‍ഷ ആഘേഷങ്ങള്‍ക്കിടെ കൊച്ചിയടക്കമുള്ള ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേലാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതുവര്‍ഷം ആഘോഷിക്കാനായി ഇന്ത്യയിലെത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.

ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രായേല്‍ പൗരന്മാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. പുതുവര്‍ഷം ആഘോഷിക്കാനായി കൊച്ചി ഉള്‍പ്പെടെയുള്ള തെക്കു- പടിഞ്ഞാറന്‍ നഗരങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഗോവ, പൂനെ, മുംബൈ, കൊച്ചി എന്നീ നഗരങ്ങളിലാണ് ആക്രമണത്തിന് സാധ്യതയുള്ളത്.

 ലക്ഷ്യം തെക്ക് പടിഞ്ഞാറന്‍ മേഖല

ലക്ഷ്യം തെക്ക് പടിഞ്ഞാറന്‍ മേഖല

ആക്രമണ സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് ഇസ്രായേല്‍ തീവ്രവാദ വിരുദ്ധ ബ്യൂ റോയാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗോവ, പൂനെ, മുംബൈ, കൊച്ചി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

 ബന്ധുക്കള്‍ക്കും മുന്നറിയിപ്പ്

ബന്ധുക്കള്‍ക്കും മുന്നറിയിപ്പ്

ക്ലബ് പാര്‍ട്ടികളിലും ബീച്ചുകളിലെ ആഘോഷ പരിപാടികളിലും പങ്കെടുക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിവതും ബീച്ചുകളിലെ ആഘോഷങ്ങള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഇന്ത്യയിലുള്ള ഇസ്രായേലി ബന്ധുക്കള്‍ക്കും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

 ഈ സ്ഥലങ്ങള്‍ സൂക്ഷിക്കുക

ഈ സ്ഥലങ്ങള്‍ സൂക്ഷിക്കുക

വിദേശികളെയാണ് ഭീകര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ വിദേശികള്‍ കൂടുതലായി എത്താറുള്ള സ്ഥലങ്ങളിലാണ് ആക്രമണത്തിന് സാധ്യത. അതിനാല്‍ ഉത്സവ സ്ഥലങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 അടിയന്തര മുന്നറിയിപ്പ്

അടിയന്തര മുന്നറിയിപ്പ്

ജൂത വിഭാഗക്കാര്‍ സാബത്ത് ആചരിക്കുന്ന വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ അടിയന്തരമായി മുന്നറിയിപ്പ് പുറത്തു വിട്ടത്. അതേസമയം അടിയന്തരമായി മുന്നറിയിപ്പ് പുറത്തു വിട്ടതിന്റെ കാരണം വ്യക്തമല്ല. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും പ്രാദേശിക മാധ്യമങ്ങളും നല്‍കുന്ന മുന്നറിയിപ്പ് അവഗണിക്കരുതെന്നും ഇന്ത്യയിലെ പൗരന്മാരോട് ഇസ്രായേല്‍ ആവശ്യപ്പെടുന്നുണ്ട്.

 കനത്ത ജാഗ്രത

കനത്ത ജാഗ്രത

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിട്ടുളളതായി ഇന്ത്യയിലെ ഇസ്രായേല്‍ എംബസി സ്ഥിരീകരിച്ചു. ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലകളിലേക്ക് പോയിട്ടുള്ള പൗരന്മാര്‍ക്ക് ഇസ്രായേല്‍ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് എംബസി വക്താവ് അറിയിച്ചു.

 20,000ത്തിലധികം സന്ദര്‍ശകര്‍

20,000ത്തിലധികം സന്ദര്‍ശകര്‍

ഇസ്രായേലികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ത്യ. വര്‍ഷാ വര്‍ഷം പട്ടാളത്തില്‍ നിന്ന് വിരമിക്കുന്ന 20,000ത്തിലധികം ഇസ്രായേലുകാര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.

നേരത്തെയും ആക്രമണം

നേരത്തെയും ആക്രമണം

നേരത്തെ പലതവണ ഇന്ത്യയില്‍ ആക്രമണം ഉണ്ടായപ്പോഴും ഇസ്രായേല്‍ പൗരന്മാരെയും ജൂതന്മാര്‍ ധാരാളമായി കാണാറുള്ള മേഖലകളും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നു. 2012ല്‍ ഇസ്രായേലി നയതന്ത്രജ്ഞന്റെ ഭാര്യയും മറ്റ് രണ്ടുപേരും സഞ്ചരിച്ചിരുന്ന കാറില്‍ സ്‌ഫോടനമുണ്ടായി ഇവര്‍ക്ക് പരുക്കേറ്റിരുന്നു. 2008ലെ മുംബൈ ഭീകരാക്രണം നടന്ന ഝബാദ് ഹൗസും മറ്റ് മേഖലകളും ഇസ്രായേലുകാര്‍ അധികമായി എത്താറുള്ള ഇടങ്ങളായിരുന്നു.

English summary
Israel’s anti-terrorism directorate issued a travel warning for India on Friday, citing an immediate threat of attack on Western and tourist targets, particularly in the south-west region of the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X