സൗമ്യയുടെ മകന് അഡോണിനെ കുഞ്ഞു മോഷയോട് ഉപമിച്ച് ഇസ്രയേല്‍ അംബാസഡര്‍; ട്വീറ്റ്
ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴസ് സൗമ്യ സന്തോഷിന്റെ മകന് അഡോണിനെ 2008ലെ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞ് മോഷയോട് ഉപമിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍. സൗമ്യയുടെ വിയോഗത്തില്‍ ഇസ്രയേല്‍ ആകെ ദുഖിക്കുകയാണെന്ന് അംബാസഡര്‍ റോണ്‍ മല്‍ക്ക പറഞ്ഞു. ഇസ്രയേല്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് റോണ്‍ മാല്‍ക്ക സൗമ്യയുടെ കുടുംബത്തോട് സംസാരിച്ചു. സൗമ്യയും ഭര്‍ത്താവ് സന്തോഷും മകനുമുള്ള ചിത്രവും റോണ്‍ ട്വീറ്റ് ചെയ്തു.

എന്റെ മനസ് അഡോണ്‍ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്. ചെറുപ്രായത്തില്‍ അവന് അമ്മയെ നഷ്ടമായിരിക്കുന്നു. ഇനി അമ്മയുടെ സാന്നിദ്ധ്യമില്ലാതെ അവന് വളരണം. ഈ പൈശാചികമായ ആക്രമണം 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞു മോഷയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അവര്‍ക്ക് ദൈവം കരുത്തും ധൈര്യവും നല്കട്ടെ- റോണ്‍ ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന റോക്കറ്റ് ആക്രമണത്തിലാണ് ഇസ്രയേലി പട്ടണമായ അഷ്കെലോണിലെ ഒരു വീട്ടില്‍ കെയര്‍ ടേക്കരായി ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശി സൗമ്യയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി ഫോണില്‍ സംസാരി്ചുകൊണ്ടിരിക്കവെയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. ഇവിടെ തന്നെയുള്ള ബന്ധുവാണ് പിന്നീട് മരണ വിവരം അറിയിച്ചത്.
അതേസമയം, സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അതിനായി ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ലയുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന് ബന്ധപ്പെട്ടിട്ടുണ്ട്. അവിടുത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യന്‍ എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡര്‍ അറിയിച്ചു.
കനത്ത മഴയില്‍ വെള്ളക്കെട്ടായ തിരുവനന്തപുരം നഗരം, ചിത്രങ്ങള്‍ കാണാം
സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തില്‍ നഷ്ടപരിഹാരം നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോളി, പുതിയ ചിത്രങ്ങള്‍ കാണാം
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില












Click it and Unblock the Notifications