സാറ്റലൈറ്റ് ഫോണുമായി കോട്ടയത്ത് ഇസ്രായേൽ സ്വദേശി പിടിയിൽ; ചോദ്യം ചെയ്ത് എൻഐഎ
കോട്ടയം: സാറ്റലൈറ്റ് ഫോണുമായി ഇസ്രയേൽ സ്വദേശി കുമരകത്ത് പിടിയിൽ. അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനാണ് ഇസ്രയേൽ സ്വദേശിയായ ഡേവിഡ് എലിസ് ബോണയെ പോലീസ് പിടികൂടിയത്. കുമരകത്ത് നിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുമ്പോഴാണ് ഇയാൾ ഫോൺ ഉപയോഗിച്ചത്. സംഭവത്തിൽ ഇയാളെ എൻഐെയും വിജിലൻസും പോലീസും ചോദ്യം ചെയ്തു.
മുണ്ടക്കയത്ത് വെച്ചാണ് ഇയാളെ പോലാസ് പിടികൂടിയത്. ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിടികൂടിയതിന് പിന്നാലെ ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി.ഇയാളുടെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചെടുത്തു. നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.













Click it and Unblock the Notifications