കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആർഒ ചാരക്കേസ്: ആദ്യം ചോദ്യം ചെയ്യേണ്ടത് ആന്റണിയെയും ഉമ്മൻചാണ്ടിയെയുമാണെന്ന് പി.സി ചാക്കോ

Google Oneindia Malayalam News

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്രണിയെയും ഉമ്മൻ ചാണ്ടിയെയുമാണെന്ന് എൻസിപി നേതാവ് പി.സി ചാക്കോ. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് എ ഗ്രൂപ്പ് നേതാക്കൾക്കെതിരെ പി.സി ചാക്കോ ആഞ്ഞടിച്ചത്. അവര്‍ നടത്തിയ ഗൂഢാലോചനയ്ക്കും ശ്രീവാസ്തവയ്‌ക്കെതിരെ സിബി മാത്യൂവിനെ പോലൊരുദ്യോഗസ്ഥന്‍ നടത്തിയ ഗൂഢാലോചനയ്ക്കും ബലിയാടാകേണ്ടി വന്നത് ഇന്ത്യയിലെ പ്രഗല്‍ഭനായ ശാസ്ത്രജ്ഞനാണെന്നും പി.സി ചാക്കോ ആരോപിച്ചു.

"കെ കരുണാകരനോട് പടവെട്ടി ജയിക്കാന്‍ കഴിയാതെ പോയ ഭീരുത്വമാണ് എ ഗ്രൂപ്പ് നേതാക്കളെ അത്തരത്തിലൊരു ഗൂഢാലോചനയിലേക്ക് നയിച്ചത്. ചാരക്കേസില്‍ നിഷ്പക്ഷമായ ഒരന്വേഷണമാണ് നടക്കുന്നതെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ആരംഭിക്കണം. ആദ്യം ചോദ്യം ചെയ്യേണ്ടത് എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും ആണ്." പി.സി ചാക്കോ പറഞ്ഞു.

ഇതുവരെയുള്ള കളികളില്‍ ഏറ്റവും ആവേശകരം, കാണാം ഡല്‍ഹി-രാജസ്ഥാന്‍ മത്സരത്തിന്റെ ചിത്രങ്ങള്‍

akantony-oommenchandy

മറ്റെന്തും സഹിക്കാം എന്നാല്‍ താന്‍ ചാരക്കേസ് പ്രതിയാണെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുക എന്നത് സഹിക്കാന്‍ കഴിയില്ലെന്നും ഇതെല്ലാം ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും അറിവോടെയായിരുന്നുവെന്ന് കരുണാകരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും പി സി ചാക്കോ ആരോപിച്ചു. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപിസത്തെ തടയാന്‍ അന്നും ഹൈക്കമാന്‍ഡിന് കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
കേരള: ചാരക്കേസ് ഗൂഢാലോചന; ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും: പി.സി ചാക്കോ

വ്യഴാഴ്ചയാണ് ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നമ്പി നാരായണന്‍ ആവശ്യപ്പെട്ടെങ്കിലും തള്ളി. സിബിഐ അന്വേഷണത്തിനെ സ്വാഗതം ചെയ്യുന്നതായി നമ്പി നാരായണന്‍ പ്രതികരിച്ചു.

കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം

റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് എഎം ഖാൻവീൽക്കർ പറഞ്ഞു. അന്വേഷണം ആവശ്യമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. സിബിഐ ഡയറക്ടര്‍ക്കോ, സിബിഐ ആക്ടിങ് ‍ഡയറക്ടര്‍ക്കോ റിപ്പോർട് കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനകം സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റനുള്ള സര്‍ക്കാരിന്റെ ശ്രമം കോടതി തള്ളി: വി മുരളീധരൻഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റനുള്ള സര്‍ക്കാരിന്റെ ശ്രമം കോടതി തള്ളി: വി മുരളീധരൻ

അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം; സുകുമാരൻ നായർക്കെതിരെ വിജയരാഘവൻഅതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം; സുകുമാരൻ നായർക്കെതിരെ വിജയരാഘവൻ

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എയ്ക്ക് കനത്തതിരിച്ചടി; വിജയം റദ്ദാക്കി ഹൈക്കോടതികോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എയ്ക്ക് കനത്തതിരിച്ചടി; വിജയം റദ്ദാക്കി ഹൈക്കോടതി

English summary
ISRO Espionage case CBI should question AK Antony and Oommen Chandy first, says PC Chacko
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X