കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരക്കേസിലെ രാഷ്ട്രീയ ഉപചാപങ്ങള്‍ അന്വേഷിച്ചാല്‍ പല കോണ്‍ഗ്രസ് നേതാക്കളും ജയിലിലാവും: എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഇരയായിരുന്നു നമ്പി നാരായണനെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. നമ്പി നാരായണൻ നേരിടേണ്ടി വന്ന പീഡനങ്ങളെ ക്കുറിച്ചുള്ള സിബിഐ അന്വേഷണം അക്കാലത്തെ രാഷ്ട്രീയ ഉപചാപത്തിലേക്ക് നീളേണ്ടതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ചതിയന്മാരുടെ ചതിയെക്കുറിച്ച് സിബിഐ അന്വേഷിക്കുകയാണെങ്കിൽ കെപിസിസി പുനഃസംഘടന എളുപ്പത്തിൽ നടത്താൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. എംവി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നമ്പി നാരായണൻ എന്ന നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയതാണെന്ന സത്യം തിരിച്ചറിയാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയത് ഭരണകൂട ഭീകരതയാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും കണ്ടെത്തിയതിനെത്തുടർന്ന് സുപ്രീംകോടതി നിർദ്ദേശിച്ച നഷ്ടപരിഹാരം എൽഡിഎഫ് സർക്കാറായതുകൊണ്ടാണ് നൽകാനായത്. ഒപ്പം സിബിഐ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

 mvjayarajan1

ഇന്ധന വില വർധനവിന് എതിരെ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം- ചിത്രങ്ങൾ

Recommended Video

cmsvideo
ആന്റി ക്ലൈമാക്‌സ് സിനിമ പോലെ ഐഎസ്ആര്‍ഒ കേസ്‌

കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഇരയായിരുന്നു നമ്പി നാരായണൻ. ബീഹാർ വിട്ട് കോൺഗ്രസ് രാഷ്ട്രീയത്തിൽ വരുവാൻ 91-96 യുഡിഎഫ് ഭരണകാലത്താണ് കരുണാകരവിരുദ്ധർ കലാപത്തിലൂടെ മുഖ്യമന്ത്രിയെ സംസ്ഥാനത്ത് നിന്നും മാറ്റിയത്. ഉമ്മൻചാണ്ടിയായിരുന്നു കരുണാകരനെ പുറത്താക്കാൻ കലാപത്തിന് നേതൃത്വം കൊടുത്തത്. സിബിഐ കസ്റ്റഡിയിൽ എടുത്ത് ആദ്യം ചോദ്യം ചെയ്യേണ്ടത് ഉമ്മൻചാണ്ടിയെയാണ്. കാരണം രാജ്യദ്രോഹിയെ പേറാൻ കോൺഗ്രസുകാരായ ഞങ്ങൾക്ക് മനസ്സില്ല എന്നായിരുന്നു സംസ്ഥാനം മുഴുവൻ മൈക്ക്‌ കെട്ടി ഉമ്മൻചാണ്ടി അക്കാലത്ത് പ്രസംഗിച്ചത്. നമ്പി നാരായണൻ നേരിടേണ്ടി വന്ന പീഡനങ്ങളെ ക്കുറിച്ചുള്ള സി ബി ഐ അന്വേഷണം അക്കാലത്തെ രാഷ്ട്രീയ ഉപചാപത്തിലേക്ക് നീളേണ്ടതല്ലേ?.

പ്രത്യേക ഏക്ഷൻ ഒന്നും ഏറ്റില്ല; ജോസഫൈന്റെ രാജി കോൺഗ്രസ് പ്രതിഷേധം ഭയന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽപ്രത്യേക ഏക്ഷൻ ഒന്നും ഏറ്റില്ല; ജോസഫൈന്റെ രാജി കോൺഗ്രസ് പ്രതിഷേധം ഭയന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

1995 മാർച്ച് 26 ന് രാജി വെക്കും മുമ്പ് പുത്തരിക്കണ്ടം മൈതാനിയിൽ കെ കരുണാകരൻ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യം ഏതെങ്കിലും കോൺഗ്രസുകാർ ഇപ്പോൾ ഓർക്കുമോ? "ഒരു മണിക്കൂറിനകം ഗവർണ്ണറെ കണ്ട് ഞാൻ എന്റെ രാജി സമർപ്പിക്കുകയാണ്. 110 കൊല്ലം ജനങ്ങളെ സേവിച്ച കോൺഗ്രസിൽ ഇതുപോലെ ചതിയന്മാർ ഉണ്ടായിട്ടില്ല. ചരിത്രം ഇവർക്ക് മാപ്പു കൊടുക്കില്ല. ജനങ്ങൾ ഇവരോട് പൊറുക്കില്ല". ചതിയന്മാരുടെ ചതിയെക്കുറിച്ച് സിബിഐ അന്വേഷിക്കുകയാണെങ്കിൽ കെപിസിസി പുനഃസംഘടന എളുപ്പത്തിൽ നടത്താൻ കഴിയും. കാരണം ഭാരവാഹികളാക്കേണ്ട കുറേ പേർ ജയിലിൽ എത്തുമല്ലോ

ബിക്കിനി ലുക്കില്‍ പൂളില്‍ തിളങ്ങി മൗനി റോയ്; സെക്‌സിയായിട്ടുണ്ടെന്ന് ആരാധകര്‍

English summary
isro espionage case: Congress leaders will be jailed if political conspiracies are probed: Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X