കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരക്കേസിന് പിന്നിൽ എസ് വിജയൻ, താനും മറിയം റഷീദയും ആയുങ്ങൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫൗസിയ ഹസന്‍

  • By Anamika Nath
Google Oneindia Malayalam News

കോഴിക്കോട്: വിവാദമായ ചാരക്കേസില്‍ ചാരവനിതയെന്ന് മുദ്രകുത്തപ്പെട്ട ഫൗസിയ ഹസന്‍ കോടതിയിലേക്ക്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് ലഭിച്ചത് പോലുളള നഷ്ടപരിഹാരം തനിക്കും ലഭിക്കണം എന്നാവശ്യപ്പെട്ടാണ് ഫൗസിയ ഹസന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഏത് കോടതിയെ ആണ് സമീപിക്കേണ്ടത് എന്ന് പിന്നീട് തീരുമാനിക്കുമെന്ന് ഫൗസിയ മാധ്യമങ്ങളോട് പ്രതികരിച്ചു. ചാരക്കേസില്‍ അകപ്പെട്ട് 1994 മുതല്‍ 97 വരെ ഫൗസിയ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

ചാരക്കേസില്‍ മറിയം റഷീദയ്ക്ക് ഒപ്പമാണ് ഫൗസിയ ഹസനും കുറ്റാരോപിതയായത്. ചാരക്കേസ് കെട്ടിച്ചമച്ചതാണ് എന്ന് കോടതി കണ്ടെത്തിയിരുന്നു. മാത്രമല്ല നമ്പി നാരായണന് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. നമ്പി നാരായണന് ലഭിച്ച നീതി തനിക്കും വേണമെന്ന് ഫൗസിയ പറയുന്നു.

CASE

മറിയം റഷീദയ്‌ക്കൊപ്പം താനും ചാരക്കേസില്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്ന് ഫൗസിയ പറയുന്നു. കേസ് മൂലം മകളുടെ വിദ്യാഭ്യാസം മുടങ്ങി. നമ്പി നാരായണനെ മുന്‍പ് പരിചയമുണ്ടായിരുന്നില്ല എന്നും സിബിഐ കസ്റ്റഡിയിലാണ് ആദ്യമായി കാണുന്നതെന്നും ഫൗസിയ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.

കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. കരുണാകരനേയും നരസിംഹ റാവുവിനേയും ചാരക്കേസില്‍ കൊണ്ട് വന്നതിന് പിന്നില്‍ രാഷ്ട്രീയ അട്ടിമറിക്കുളള ലക്ഷ്യമുണ്ട്. താനും മറിയം റഷീദയും ആയുധങ്ങളായി മാറി. തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം തരണമെന്നും ഫൗസിയ ആവശ്യപ്പെടുന്നു.

English summary
Fousiya hasan demands for compensation in ISRO Espionage Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X