കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരക്കേസ്!!ഉമ്മൻ ചാണ്ടിക്കു വേണ്ടി കളിച്ചതാര്? ശ്രീവാസ്തവയെ ലക്ഷ്യമിട്ടിരുന്നു!! വെളിപ്പെടുത്തൽ!

കേസിൽ മുൻ ഡിജിപി രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ ഇന്റലിജൻസ് ബ്യൂറോ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ താനിടപെട്ടാണ് അറസ്റ്റ് ഒഴിവാക്കിയതെന്നും സിബി മാത്യു പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യു രംഗത്ത്. പുറത്തിറങ്ങാനിരിക്കുന്ന സിബി മാത്യൂസിന്റ ആത്മകഥയായ 'നിർഭയം- ഒരു ഐപിഎസ് ഓഫീസറുടെ ഓർമ കുറിപ്പ്'ലാണ് ചാരക്കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുള്ളത്. ചാരക്കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിരുന്നുവെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.

കേസിൽ മുൻ ഡിജിപി രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ ഇന്റലിജൻസ് ബ്യൂറോ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ താനിടപെട്ടാണ് അറസ്റ്റ് ഒഴിവാക്കിയതെന്നും സിബി മാത്യു പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാരക്കേസിൽ ഏറെ നഷ്ടമുണ്ടായത് കരുണാകരനാണെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.

 ശ്രീവാസ്തവയുടെ അറസ്റ്റ്

ശ്രീവാസ്തവയുടെ അറസ്റ്റ്

കരുണാകരന്റെ വിശ്വസ്തനും അന്നത്തെ ഐജിയുമായിരുന്ന രമൺ ശ്രീ വാസ്തവ ഐഎസ്ആർഒ ചാരക്കേസിൽ സംശയത്തിന്റെ നിഴലിലായിരുന്നുവെന്ന് സിബി മാത്യൂസ് പുസ്തകത്തിൽ വ്യക്തമാക്കുന്നു. ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ ഇന്റലിജൻസ് സമ്മർദം ചെലുത്തിയിരുന്നതായും സിബി മാത്യൂസ് വ്യക്തമാക്കുന്നു.

 മറിയം റഷീദയുമായി കൂടിക്കാഴ്ച

മറിയം റഷീദയുമായി കൂടിക്കാഴ്ച

കേസിൽ അറസ്റ്റിലായ മറിയം റഷീദ അടക്കമുള്ളവരുമായി മദ്രാസിലെ ഹോട്ടലിൽ വച്ച് നടന്നുവെന്ന് പറയപ്പെടുന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്ത ബ്രിഗേഡിയർ ശ്രീവാസ്തവ രമൺ ശ്രീവാസ്തവയാണെന്നാണ് ഇന്റലിജൻസ് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ ഐബി ആവശ്യപ്പെട്ടതെന്നും സിബി മാത്യൂസ്.

കടുംപിടിത്തം മലയാളി ഉദ്യോഗസ്ഥർക്ക്

കടുംപിടിത്തം മലയാളി ഉദ്യോഗസ്ഥർക്ക്

ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ ഏറ്റഴുമധികം കടുംപിടിത്തം പിടിച്ചത് ഇന്റലിജൻസിലെ മലയാളി ഉദ്യോഗസ്ഥരായിരുന്ന മാത്യു ജോണും ആർബി ശ്രീകുമാറാണെന്നും സിബി മാത്യൂസ് പുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്നു. എന്തിനായിരുന്നു ഐബി കടുംപിടിത്തം പിടിച്ചതെന്ന് അറിയില്ലെന്നും സിബി മാത്യൂസ് വ്യക്തമാക്കുന്നുണ്ട്.

ശ്രീവാസ്തവ നിരപരാധി

ശ്രീവാസ്തവ നിരപരാധി

ചാരക്കേസിൽ ശ്രീവാസ്തവ നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും സിബി മാത്യു ആത്മകഥയിൽ പറയുന്നു. പക്ഷെ തന്റെ അന്വേഷണം ശ്രീവാസ്തവയ്ക്ക് എതിരാണെന്നാണ് പലരും കരുതിയെന്നും സിബി മാത്യൂസ് പറയുന്നു.

ശ്രീവാസ്തവയെ രക്ഷിച്ചത്

ശ്രീവാസ്തവയെ രക്ഷിച്ചത്

ശ്രീവാസ്തവയെ അറസ്റ്റിൽ നിന്ന് രക്ഷിച്ചത് താനാണെന്നും സിബി മാത്യൂസ് അവകാശപ്പെടുന്നു. ഐബി അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ താൻ തെളിവ് ചോദിച്ചെന്നും എന്നാൽ തെളിവ് വേണ്ടെന്നാണ് ഐബി ഉദ്യോഗസ്ഥർ പറഞ്ഞതെന്നും സിബി മാത്യൂസ് വ്യക്തമാക്കുന്നു. തർക്കത്തിനൊടുവിൽ സിബിഐ അന്വേഷണം മുന്നോട്ട് വച്ചത് താനാണെന്നും അദ്ദേഹം പറയുന്നി.

നഷ്ടം കരുണാകരന്

നഷ്ടം കരുണാകരന്

ചാരക്കേസുകൊണ്ട ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത് കരുണാകരനാണെന്നും സിബി മാത്യൂസ്. കേസിനു പിന്നാലെ അദ്ദേഹവും മക്കളുമടക്കമുള്ളവർ അധികാരത്തിൽ നിന്ന് പുറത്തായെന്നും സിബി മാത്യൂസ് പറയുന്നു.

ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കാൻ

ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കാൻ

കരുണാകരനെ പുറത്താക്കുന്നതിന് എ ഗ്രൂപ്പിന് നേരിട്ട് ബന്ധം ഉണ്ടായിരുന്നുവെന്നും അദ്ദേഹം. കരുണാകരനെ പുറത്താക്കി ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കാൻ ബിഷപ്പുമാരും മറ്റു ചില നേതാക്കളും ഗൂഢാലോചന നടത്തിയതായി ചിലർ സംശയിച്ചിരുന്നതായും സിബി മാത്യൂസ്.

ചാരവൃത്തി നടന്നോ

ചാരവൃത്തി നടന്നോ

കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ചാരവൃത്തി നടന്നോ എന്ന് നേരിട്ടും അല്ലാതെയും വ്യക്തമാക്കാനാവില്ലെന്നും സിബി മാത്യൂസ് വ്യക്തമാക്കിയിരിക്കുന്നു.

 നിഷേധിച്ച് ആർബി ശ്രീകുമാർ

നിഷേധിച്ച് ആർബി ശ്രീകുമാർ

അതേസമയം പുസ്തകത്തിലെ സിബി മാത്യൂസിന്റഎ ആരോപണങ്ങളെ ആർബി ശ്രീകുമാർ നിഷേധിച്ചു. ഏഷ്യാനെറ്റ് ന്യൂസിലാണ് ശ്രീകുമാര്‍ ഇത് നിഷേധിച്ചത്. തനിക്ക് കേസിൽ നേരിട്ട് ചുമതല ഇല്ലെന്നാണ് ശ്രീകുമാർ പറയുന്നത്.

English summary
new details of isro spy case in sibi mathews auto biography.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X