കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ നമ്പി നാരായണന് നീതി? നമ്പി നാരായണനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചു; അന്വേഷണത്തിന് സിബിഐ തയ്യാർ

  • By Desk
Google Oneindia Malayalam News

ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ ആയിരുന്ന നമ്പി നാരായണന് പോലീസ് കസ്റ്റഡിയില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്ന് സിബിഐ സുപ്രീം കോടതിയില്‍. കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും സുപ്രീം കോടതി.

കേസില്‍ അന്വേണത്തിന് ഉത്തരവിടുന്നത് പരിഗണിക്കാം എന്നാണ് സുപ്രീം കോടതി അറിയിച്ചിട്ടുള്ളത്. നമ്പി നാരായണനെ കസ്റ്റഡിയില്‍ കരുതിക്കൂട്ടി പീഡിപ്പിച്ചു എന്നാണ് സിബിഐ വ്യക്തമാക്കിയിരിക്കുനത്.

കേസില്‍ നഷ്ടപരിഹാരം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാമെന്നും സുപ്രീം കോടതിയുടെ പരാമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥര്‍ വീട് വിറ്റിട്ടാണെങ്കിലും നഷ്ടപരിഹാരം നല്‍കട്ടെ എന്നും സുപ്രീം കോടതി.

ചാരക്കേസ്

ചാരക്കേസ്

1994 നവംബര്‍ 30 ന് ആണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ ആയിരുന്ന നമ്പി നാരായണനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിത വിദ്യ കൈമാറുന്നതിന് ശ്രമിച്ചു എന്ന ആരോപണം ആയിരുന്നു ഉയര്‍ന്നത്. അമ്പത് ദിവസത്തോളം ആയിരുന്നു നമ്പി നാരായണന്‍ ജയിലില്‍ കിടന്നത്. വിദേശ വനിതകളുടേതുള്‍പ്പെടെയുള്ള ചൂടന്‍ കഥകളായിരുന്നു അന്ന് മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ 1998 ല്‍ നമ്പി നാരായണനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

 അമേരിക്കന്‍ പൗരത്വം നിരസിച്ചതുകൊണ്ട്

അമേരിക്കന്‍ പൗരത്വം നിരസിച്ചതുകൊണ്ട്

ഐഎസ്ആര്‍ഒ ചാരക്കേസ് വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടു. അതിന് പിന്നില്‍ അമേരിക്കയുടെ താത്പര്യമാണെന്നാണ് കഴിഞ്ഞ ദിവസം നമ്പി നാരായണന്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. അമേരിക്കന്‍ പൗരത്വം സ്വീകരിക്കാതിരുന്നതാണ് അതിന് കാരണം എന്ന രീതിയിലും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അപൂര്‍വ്വ സംഭവം

അപൂര്‍വ്വ സംഭവം

കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കഴിഞ്ഞ ദിവസം നടന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം ആയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, നമ്പി നാരായണനെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ആരായുകയായിരുന്നു. അപ്പോഴാണ് അമേരിക്കന്‍ താത്പര്യങ്ങളെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ ജോലി ചെയ്യാന്‍

ഇന്ത്യയില്‍ ജോലി ചെയ്യാന്‍

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ ആയിരുന്നു നമ്പി നാരായണന്‍ പഠിച്ചിരുന്നത്. കമ്പഷന്‍ ഇന്‍സ്റ്റബിലിറ്റിയെ കുറിച്ചായിരുന്നു അദ്ദേഹം പഠിച്ചിരുന്നത്. ഏറെ ബുദ്ധിമുട്ടുള്ള ഒരു വിഷയം ആയിരുന്നു അത്. നമ്പി നാരായണന്‍ നാസയിലെ ഫെട്ടോ ആയിരുന്നു. അമേരിക്ക പൗരത്വവും ജോലിയും വാഗ്ദാനം ചെയ്തു. എന്നാല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആയിരുന്നു അദ്ദേഹം താത്പര്യം കാണിച്ചത്.

ആരാണ് പിന്നില്‍?

ആരാണ് പിന്നില്‍?

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. അത് കണ്ടെത്താന്‍ അന്വേഷണം ആവശ്യമാണ് എന്നാണ് സിബിഐ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. നമ്പി നാരായണന് പോലീസ് കസ്റ്റഡിയില്‍ പീഡനം നേരിടേണ്ടി വന്നിട്ടുണ്ട് എന്നും സിബിഐ കോടതിയില്‍ ഉറപ്പിച്ച് പറഞ്ഞു. നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിക്കാന്‍ ആയിരുന്നു നീക്കം.

പിന്നില്‍ സിഐഎ

പിന്നില്‍ സിഐഎ

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആണെന്ന രീതിയിലും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞനെ ഇല്ലാതാക്കി ഇന്ത്യയുടെ ബഹിരാകാശ വളര്‍ച്ചകള്‍ക്ക് തടയിടുകയായിരുന്നു അമേരിക്കന്‍ ലക്ഷ്യം എന്നും ആരോപണം ഉണ്ട്. നമ്പി നാരായണന്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളും ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്.

സിബി മാത്യൂസ്

സിബി മാത്യൂസ്

കേരളം കണ്ട ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ സിബി മാത്യൂസ് ആയിരുന്നു ചാരക്കേസ് അന്വേഷിച്ചത്. കേസില്‍ നമ്പി നാരായണന്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഈ കുറ്റപത്രം ഹൈക്കോടതി തള്ളുകയായിരുന്നു. കേസില്‍ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞായിരുന്നു കോടതി അന്ന് കുറ്റപത്രം തള്ളിയത്. പിന്നീട് കേസ് അന്വേഷിച്ച സിബിഐ ചാരക്കേസ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം

തന്നെ അനാവശ്യമായി കേസില്‍ കുടുക്കി പീഡിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം എന്നാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നമ്പി നാരായണന് അനുകൂലമായി ഉത്തരവിട്ടിരുന്നെങ്കിലും ഡിവിഷന്‍ ബഞ്ച് ആ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെയാണ് നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ട്രംപ് നിശ്ചയിച്ചു, ഇസ്രായേൽ തൊടുത്തു... സിറിയയിലേക്ക് 2 മിസൈലുകൾ; കൊല്ലപ്പെട്ടത് ഇറാന്റെ സൈനികർ?ട്രംപ് നിശ്ചയിച്ചു, ഇസ്രായേൽ തൊടുത്തു... സിറിയയിലേക്ക് 2 മിസൈലുകൾ; കൊല്ലപ്പെട്ടത് ഇറാന്റെ സൈനികർ?

കിടപ്പറ വയലൻസ്! കൊടും പീഡനങ്ങൾ... റോൾപ്ലേ എന്ന് പറഞ്ഞ് ഒഴിയാനാവില്ല; #metoo കാമ്പയിൻ പോരാളി അടിപതറികിടപ്പറ വയലൻസ്! കൊടും പീഡനങ്ങൾ... റോൾപ്ലേ എന്ന് പറഞ്ഞ് ഒഴിയാനാവില്ല; #metoo കാമ്പയിൻ പോരാളി അടിപതറി

English summary
ISRO Spy Case: Nambi Narayanan suffered Police Custodial torture, says CBI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X