കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയുടെ പേര് പരസ്യമായി പറയില്ല; കമ്മീഷന് മുമ്പാകെ എല്ലാം പറയും, വെട്ടിലായി കോണ്‍ഗ്രസ്

Google Oneindia Malayalam News

24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ് ഐഎസ്ആര്‍ഓ ചാരക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിരിക്കുന്നത്. നമ്പിനാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു സിബിമാത്യൂസ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി നിര്‍ദ്ദേശിച്ചു.

<strong>കന്യാസ്ത്രീക്കെതിരെ പകപോക്കല്‍; ബിഷപ്പിനൊപ്പമുള്ള കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു</strong>കന്യാസ്ത്രീക്കെതിരെ പകപോക്കല്‍; ബിഷപ്പിനൊപ്പമുള്ള കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

നഷ്ടപരിഹാരവും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. നമ്പിനരായണന് ലഭിച്ച നീതി മുന്‍ മുഖ്യമന്ത്രി കരുണാകരന് കൂടി ലഭിച്ച നീതിയാണെന്നെന്നായിരുന്നു കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലിന്റെ പ്രതികരണം.

<strong>പിസിയെപ്പോലൊരു വിടുവായനെ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവതാരകന്‍; നിറഞ്ഞ കയ്യടി</strong>പിസിയെപ്പോലൊരു വിടുവായനെ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവതാരകന്‍; നിറഞ്ഞ കയ്യടി

കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് കളി

കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് കളി

അമേരിക്കയുടെവരെ ഗൂഡാലോചന അരോപിക്കപ്പെട്ട ചാരക്കേസ് കേരളത്തില്‍ വന്‍ചര്‍ച്ചയായത് കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് കളികളുടെ കൂടി ഭാഗമായാണ്. ചാരക്കേസില്‍ കു്റ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥന്‍ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്നവെന്ന ആരോപണമായിരുന്നു കെ കരുണാകരനെതിരെ ഉയര്‍ന്നത്.

പത്മജാ വേണുഗോപാല്‍

പത്മജാ വേണുഗോപാല്‍

മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി സ്ഥാനഭ്രഷ്ടനാക്കി മുഖ്യമന്ത്രിസ്ഥാനം നേടാന്‍ ചാരക്കേസിനെ ആന്റണി ഗ്രൂപ്പ് ശക്തമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ചിലനേതാക്കളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് വിധി വന്നശേഷം പത്മജാ വേണുഗോപാല്‍ പ്രതികരിക്കുമ്പോള്‍ ലക്ഷ്യം വെക്കുന്നത് പഴയ ഗ്രൂപ്പ് പോരിലേക്കാണ്.

അഞ്ച് നേതാക്കള്‍

അഞ്ച് നേതാക്കള്‍

ചാരക്കേസ് കെട്ടിച്ചമച്ചതിന് പിന്നില്‍ അഞ്ച് നേതാക്കളാണ് പ്രധാന പങ്ക് വഹിച്ചതെന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി. എന്നാല്‍ പേരുകള്‍ പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍ കമ്മീഷന് മുമ്പാകെ ഇക്കാര്യം പറയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെ കരുണാകരനായിരുന്നു ചാരക്കേസിന്റെ ഉന്നം

കെ കരുണാകരനായിരുന്നു ചാരക്കേസിന്റെ ഉന്നം

നമ്പിനാരായണനല്ല കെ കരുണാകരനായിരുന്നു ചാരക്കേസിന്റെ ഉന്നം. അന്ന് ഞങ്ങളുടെ അമ്മ മരിച്ച സമയമായിരുന്നു. അച്ഛന്‍ മാനസികമായി തകര്‍ന്നിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഒപ്പം നിന്നവരടക്കം കെ കരുണാകരനെ ആക്രമിച്ചത്. ആ ഒരു സമയമായിരുന്നത് കൊണ്ടാണ് അച്ഛന്‍ തളര്‍ന്നു പോയതെന്നും പത്മജ അഭിപ്രായപ്പെട്ടു.

മൂന്ന് ഉദ്യോഗസ്ഥരില്‍ നില്‍ക്കില്ല

മൂന്ന് ഉദ്യോഗസ്ഥരില്‍ നില്‍ക്കില്ല

ജുഡീഷ്യന്‍ അന്വേഷണം മൂന്ന് ഉദ്യോഗസ്ഥരില്‍ നില്‍ക്കില്ല. അന്വേഷണം എന്റെ അരികിലേക്കും എത്തും. അപ്പോള്‍ രാഷ്ട്രീയ ഗൂഡാലോചന നടത്തിയ വൃക്തികളുടെ പേര് പറയും. ഉമ്മന്‍ചാണ്ടിയുടെ പേര് പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പത്മജ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

നീതികിട്ടാതെ പോയത്

നീതികിട്ടാതെ പോയത്

ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. അന്ന് കുറ്റമാരോപിക്കപ്പെട്ടിരുന്നവരെല്ലാം ഇന്ന് സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നു. നമ്പി നരായണന് വൈകിയാണ് നീതി ലഭിച്ചത്. എന്നാല്‍ നീതികിട്ടാതെ മരിച്ചത് കെ കരുണാകരന്‍ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കെ കരുണാകരനെ രാജിവെപ്പിക്കാനായി

കെ കരുണാകരനെ രാജിവെപ്പിക്കാനായി

ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥന്‍മാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകള്‍ പുറത്തുവരും. അതിനു മുമ്പ് ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ല. അതിനിപ്പോള്‍ തെളിവില്ല. സംഭവത്തില്‍ കെ കരുണാകരനെ രാജിവെപ്പിക്കാനായി അവസാനമായി ശ്രമിച്ചത് നരസിംഹ രാവുവാണ്.

ചാരക്കേസില്‍ കുടുക്കി

ചാരക്കേസില്‍ കുടുക്കി

ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് നരസിംഹ റാവുവിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആക്ഷേപമുണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ കരുണാകരന്റെ പേരുമുണ്ടായിരുന്നു. അങ്ങനെയാണ് കരുണാകരനെ ചാരക്കേസില്‍ കുടുക്കിയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

1994 നവംബര്‍ 30

1994 നവംബര്‍ 30

1994 നവംബര്‍ 30 നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലാവുന്നത്. 24 വര്‍ഷമായി നമ്പിനാരായണന്‍ തുടരുന്നു നിയമയുദ്ധത്തില്‍ നിര്‍ണായകമായ വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് അനാവശ്യമായിരുന്നെന്നും അഭിപ്രായപ്പെട്ടു.

നഷ്ടപരിഹാരത്തിനല്ല

നഷ്ടപരിഹാരത്തിനല്ല

നഷ്ടപരിഹാരത്തിനല്ല ആദ്യ പരിഗണനയെന്ന് നമ്പിനരായണന്‍ കോടതിയോട് ആദ്യമേ വ്യക്തമാക്കിയരുന്നു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെവിടരുത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

കേസ് വ്യാജമാണെന്ന് സിബിഐ

കേസ് വ്യാജമാണെന്ന് സിബിഐ

നമ്പിനാരായണനെതിരായ കേസ് വ്യാജമാണെന്ന് സിബിഐ നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. നമ്പിനാരായണനെ മനപ്പൂര്‍വ്വം കേസില്‍പ്പെടുത്തിയതാണെന്നും കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്നും തങ്ങളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു.

English summary
isro spy case; padmaja venugopal reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X