കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്‌ആര്‍ഒ ചാരക്കേസ്‌; ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സമിതി വെള്ളിയാഴ്‌ച്ച തിരുവനന്തപുരത്ത്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി; ഐഎസ്‌ആര്‍ഒ ചാരക്കേസിന്‌ പിന്നിലെ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്‌റ്റിസ്‌ ഡികെ ജയിന്‍ അധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ്‌ അടുത്തയാഴ്‌ച്ച തിരുവനന്തപുരത്ത്‌ ആരംഭിക്കും. നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ ഗൂഢാലോചന നടന്നോയെന്നതിലാണ്‌ സമിതി അന്വേഷണം നടത്തുക.

കേസിലെ അന്വേഷണ ഉദദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്‌,കെകെ ജോഷ്വാ, എസ്‌ വിജയന്‍
എന്നിവര്‍ ഗൂഢാലോചന നടത്തിയോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ്‌ സമിതി അന്വേഷിക്കുന്നത്‌. സിബി മാത്യൂസ്‌,കെകെ ജോഷ്വാ, എസ്‌ വിജയന്‍ എന്നിവരുടേയും നമ്പി നാരായണന്റെയും മൊഴി സമിതി രേഖപ്പെടുത്തും.

nambi narayanana

14,15 തിയതുകളിലാണ്‌ സമിതി തിരുവനന്തപുരത്ത്‌ തെളിവെടുപ്പ്‌ നടത്തുന്നത്‌. നമ്പി നാരയണനോടും ഐഎസ്‌ആര്‍ഒ കേസ്‌ അന്വേഷിച്ച സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരോടും തെളിവുകള്‍ ഹാജരാക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്‌. നിലവില്‍ മൂന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന കാര്യമാണ്‌ പരിഗണിക്കുന്നതെന്ന്‌ കേന്ദ്ര ആഭ്യന്തരമനത്രാലയം പ്രതികരിച്ചു.

ചാരക്കേസ്‌ അന്വേഷിച്ചിരുന്ന ഇന്റലിജന്‍സ്‌ ബ്യൂറോയിലേയും സിബിഐയിലേയും ചില ഉദ്യോഗസ്ഥരില്‍ നിന്ന്‌ തെളിവുകള്‍ ശേഖരിക്കാനും ന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനമാവുകയുള്ളു.

ജസ്‌റ്റിസ്‌ ഡികെ ജയിനിന്‌ പുറമേ റിട്ടയേര്‍ഡ്‌ ഐഎസ്‌ ഉദ്യോഗസ്ഥരായ വിഎസ്‌ സെന്തില്‍. ബി കെ പ്രസാദ്‌, എന്നിവരാണ്‌ സമിതിയിലെ മറ്റംഗങ്ങള്‍. സിബിമാത്യൂസ്‌ ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ നമ്പിനാരായണന്‍ നല്‍കിയ ഹരജിയില്‍ 2018 സെപ്‌റ്റംബറാലാണ്‌ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചത്‌. നമ്പി നാരയണന്‌ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

Recommended Video

cmsvideo
ISRO's sukrayan project in 2025

English summary
ISRO spy case; supreme court appointed special team collect evidence friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X