Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്പി നാരായണനെ പിന്തുണച്ച് ദിലീപ്; ചാരക്കേസ് വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു, നീതിക്ക് വേണ്ടി...

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായി വന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ദിലീപ്. നമ്പി നാരായണനെ പിന്തുണച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. സിനിമാ ലോകത്ത് നിന്ന് മറ്റു ചിലരും നമ്പി നാരായണനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

Dileep

നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമാകുമെന്നാണ് ദിലീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന്റെ ഈ പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകര്‍ വ്യാപമായി ഷെയര്‍ ചെയ്തിട്ടുമുണ്ട്.

തമിഴ് ചലച്ചിത്ര താരങ്ങളായ മാധവന്‍, സൂര്യ എന്നിവരും വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. നമ്പി നാരായണന്റെ ജീവതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മാധവനാണ് നായകന്‍. ആനന്ദ് മഹാദേവനാണ് സംവിധാനം.

വെള്ളിയാഴ്ചയാണ് സുപ്രീംകോടതി കേസില്‍ നിര്‍ണയാക വിധി പ്രഖ്യാപിച്ചത്. നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു.

നഷ്ടപരിഹാരവും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ഉന്നത പദവിയിലിരിക്കെയാണ് സംശയത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യം കണക്കിലെടുത്താല്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി. ചാരക്കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് നമ്പി നാരായണന്‍ ആവശ്യപ്പെട്ടിരുന്നു. ഏതന്വേഷണത്തിനും തയ്യാറാണെന്ന് സിബിഐ ബോധിപ്പിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+