കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളി പറഞ്ഞതല്ല സത്യം... പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചന, കൂടെ ഹസ്സൻ; ആഞ്ഞടിച്ച് മുൻ കോൺ. മന്ത്രി

Google Oneindia Malayalam News

കൊച്ചി: ചാരക്കേസിനെ തുടര്‍ന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം അല്ലെന്നാണ് കെ മുരളീധരന്‍ ഇപ്പോള്‍ പറയുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചുവെന്ന് കരുണാകരന്‍ ഒരിക്കലും പറഞ്ഞിട്ടെല്ലും മുരളീധരന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ചതിയുടെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പേര് പരാമര്‍ശിക്കുന്നും ഉണ്ട്.

കോണ്‍ഗ്രസ് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ പോവുകയാണ്: അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് മുരളീധരന്‍കോണ്‍ഗ്രസ് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ പോവുകയാണ്: അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് മുരളീധരന്‍

പോരാട്ടം ജയിച്ചുവെന്ന് തലക്കെട്ട് നല്‍കിയത് കൊണ്ടായില്ല, മനോരമ നമ്പി നാരായണനോട് മാപ്പ് പറയണമെന്ന്പോരാട്ടം ജയിച്ചുവെന്ന് തലക്കെട്ട് നല്‍കിയത് കൊണ്ടായില്ല, മനോരമ നമ്പി നാരായണനോട് മാപ്പ് പറയണമെന്ന്

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍, പഴയ ഗ്രൂപ്പ് കഥകള്‍ പറയുന്നത് തിരിച്ചടിയാകും എന്ന വിലയിരുത്തലില്‍ ആണ് മുരളീധരന്‍ തന്ത്രപരമായ പ്രതികരണം എന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ കരുണാകരന്റെ വിശ്വസ്തന്‍ ആയിരുന്ന ടിഎച്ച് മുസ്തഫയ്ക്ക് ഇനി അതൊന്നും നോക്കേണ്ട കാര്യമില്ല.

പാമോലിന്‍ കേസില്‍ കരുണാകരന് ശേഷം കോണ്‍ഗ്രസ്സില്‍ ഒറ്റപ്പെട്ട സ്ഥിതിയാണ് മുസ്തഫയ്ക്ക്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനും എതിരെ ആഞ്ഞടിക്കുകയാണ് മുസ്തഫ.

ഉമ്മന്‍ ചാണ്ടി തന്നെ

ഉമ്മന്‍ ചാണ്ടി തന്നെ

ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ അന്ന് താഴെയിറക്കിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് ആണ് എന്നാണ് ടിഎച്ച് മുസ്തഫ ആരോപിക്കുന്നത്. കാലങ്ങളായി കോണ്‍ഗ്രസ്സിന് അകത്തും പുറത്തും പ്രചരിക്കുന്ന ഒരു കാര്യം കൂടിയാണിത്.

അവസരവാദി എംഎം ഹസ്സന്‍

അവസരവാദി എംഎം ഹസ്സന്‍

അന്ന് ഉമ്മന്‍ ചാണ്ടിക്ക് എല്ലാത്തിനും കൂട്ടുനിന്നത് ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ ആണെന്നും ടിഎച്ച് മുസ്തഫ ആരോപിക്കുന്നുണ്ട്. അവസരവാദി എന്നാണ് ഹസ്സനെ മുസ്തഫ വിശേഷിപ്പിക്കുന്നത്. ഹസ്സന്‍ ഇന്നത്തെ പോലെ അന്നും അവസരവാദിയായിരുന്നു എന്നാണ് ആരോപണം.

കൂട്ടുനിന്നവര്‍ വേറേയും

കൂട്ടുനിന്നവര്‍ വേറേയും

അന്ന് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് തര്‍ക്കത്തിലെ കക്ഷികള്‍ മാത്രമായിരുന്നില്ല കരുണാകരനെതിരെ തിരിഞ്ഞത്. യുഡിഎഫിലെ ഘടകക്ഷികളില്‍ ചിലരും ഉണ്ടായിരുന്നു. ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്സും എംവി രാഘവന്റെ സിഎംപിയും മാത്രമാണ് അതില്‍ നിന്ന് വിട്ടുനിന്നത് എന്നും ടിഎച്ച് മുസ്തഫ വ്യക്തമാക്കുന്നുണ്ട്.

കേരളം ഞെട്ടിയ നിമിഷങ്ങള്‍

കേരളം ഞെട്ടിയ നിമിഷങ്ങള്‍

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കേരളം അന്ന് ശരിക്കും ഞെട്ടിത്തരിച്ചു. അത്തരത്തിലുള്ള വാര്‍ത്തകളായിരുന്നു ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കാണ് ഇത്തരം ഒരു കേസ് തന്നെ സൃഷ്ടിച്ചത് എന്ന ഊഹാപോഹങ്ങള്‍ അന്ന് തന്നെ സജീവമായിരുന്നു എന്നത് വേറെ കാര്യം.

മുരളിയും പത്മജയും

മുരളിയും പത്മജയും

എന്തായാലും നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിന് ശേഷം കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും രണ്ട് തട്ടിലാണെന്ന് പറയേണ്ടി വരും. കരുണാകരനെ ചതിച്ചത് കേരളത്തിലെ അഞ്ച് പ്രമുഖ രാഷ്ട്രീയ നേതാക്കളാണെന്ന് പത്മജ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ കേരള നേതാക്കളെ ആരേയും കുറ്റപ്പെടുത്താതെ മാറി നില്‍ക്കുകയായിരുന്നു കെ മുരളീധരന്‍.

English summary
ISRO Spy Case: TH Musthafa's allegations against Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X