കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്ഷേപണത്തിനൊരുങ്ങി കാർട്ടോസാറ്റ്-3, നവംബർ 25ന് കുതിച്ചുയരും

  • By Desk
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയുടെ കാര്‍ട്ടോഗ്രഫി സാറ്റലൈറ്റായ കാര്‍ട്ടോസാറ്റ് 3 ഉം 13 വാണിജ്യ നാനോ സാറ്റലൈറ്റുകളും നവംബര്‍ 25ന് വിക്ഷേപിക്കും. ഇന്ത്യന്‍ സ്‌പേസ് ഏജന്‍സിയാ ഐഎസ്ആര്‍ഒ ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 9.28ന് റോക്കറ്റ് പറന്നുയരുമെന്നാണ് പ്രതീക്ഷ.

ഐഎസ്ആര്‍ഒയുടെ റോക്കറ്റായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍-എക്സ്എല്‍ വേരിയന്റ് (പിഎസ്എല്‍വി-എക്‌സ്എല്‍) ഉപയോഗിച്ചാണ് നവംബര്‍ 25ന് കാര്‍ട്ടോസാറ്റ് 3 വിക്ഷേപിക്കുന്നത്. അതേസമയം തന്നെ യുഎസില്‍ നിന്ന് 13 വാണിജ്യ നാനോ സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തിലെത്തുമെന്നും ഇസ്രോ അറിയിച്ചു.

മുല്ലപ്പള്ളി പോര, കെപിസിസി പ്രസിഡന്‍റ് ആവാന്‍ തയ്യാറെന്ന് മുരളീധരന്‍.. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചമുല്ലപ്പള്ളി പോര, കെപിസിസി പ്രസിഡന്‍റ് ആവാന്‍ തയ്യാറെന്ന് മുരളീധരന്‍.. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച

ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള മൂന്നാം തലമുറയിലെ പുതിയ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് -3. 509 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ 97.5 ഡിഗ്രി ചെരിവിലാണ് ഉപഗ്രഹം സ്ഥാപിക്കുക.

isro

ബഹിരാകാശ വകുപ്പിന് കീഴില്‍ അടുത്തിടെ ആരംഭിച്ച പുതിയ കമ്പനിയായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള (എന്‍എസ്ഐഎല്‍) വാണിജ്യ ഉടമ്പടിയുടെ ഭാഗമായാണ് യുഎസില്‍ നിന്നുള്ള 13 നാനോ സാറ്റലൈറ്റുകളെന്ന് ഇസ്റോ പറയുന്നു.

English summary
ISRO to launch Cartosat-3 on November 25
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X