റോക്കറ്റ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍; ഹൃദയം മാറ്റിവെക്കുന്നതിനുള്ള പമ്പ്
തിരുവനന്തപുരം: എസ്ആര്‍ഒ റോക്കറ്റ് ശാസ്ത്രജ്ഞര്‍ ഹൃദയം മാറ്റിവെക്കുന്നതിനു ഉപയോഗിക്കുന്ന കൃത്രിമ പമ്പ് കണ്ടുപിടിച്ചു. റോക്കറ്റിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഹൃദയം മാറ്റിവെക്കുന്നതിനുപയോഗിക്കുന്ന 100ഗ്രാം ഭാരമുള്ള പമ്പ് കണ്ടുപിടിച്ചത്.
മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇത് മനുഷ്യരില്‍ ഉപയോഗിക്കാനാകുമെന്ന് ശസ്ത്രക്രിയ വിഗദ്ധര്‍ പറഞ്ഞു. തിരുവനന്തപുരം ആശുപത്രിയില്‍ അഞ്ച് പന്നികള്‍ക്ക് പമ്പ് പരീക്ഷിക്കുന്നുണ്ട്. ആറ് മണിക്കൂറിലെ പരിക്ഷണത്തിനു ശേഷം വിജയമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സാധാരണ കൃത്രിമ പമ്പുകള്‍ക്ക് കോടികളാണ് വില. എന്നാല്‍ ഐഎസ്ആറോ ശ്‌സ്ത്രജ്ഞന്മാര്‍ നിര്‍മ്മിച്ച പമ്പിന് 1.25ലക്ഷം രൂപ മാത്രമേ വിലയുള്ളൂ. റോക്കറ്റിന് ഉപയോഗിക്കുന്ന മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ സാങ്കേതികതയും റോക്കറ്റിന്റെയാണ്. ഹൃദയം മാറ്റിവെക്കലിന്റെ ആദ്യ ഘട്ടമാണിത്. കണ്ടു പിടിച്ച ഉപകരണം പന്നിയില്‍ പരീക്ഷിച്ചു. ഉപകരണം ഫിറ്റ് ചെയ്തതിനുശേഷവും പന്നി ജീവിച്ചിരിപ്പുണ്ട്.
ഹൃദയം മാറ്റിവെക്കുന്നതിനുള്ള വളരെ നല്ല മാര്‍ഗമാണിതെന്നും വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ഡയറക്ടര്‍ ഡോ. കെ ശിവന്‍ പറഞ്ഞു. ലോഹ സംസ്‌കരണ വിദഗ്ദര്‍, ഇലക്ട്രോണിക് എഞ്ചിനീയര്‍മാര്‍, താപവാഹന വിദഗ്ദര്‍ തുടങ്ങിയവരുടെ ആറ് വര്‍ഷത്തെ പരീക്ഷണത്തിനൊടുവിലാണ് പമ്പ് കണ്ടു പിടിച്ചത്.
റോക്കറ്റ് ടെക്‌നോളജി എങ്ങിനെ മനുഷ്യനെ സഹായിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണിതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കിരണ്‍ കുമാര്‍ പറഞ്ഞു. ഈ പമ്പിങ് സിസ്റ്റം തീര്‍ച്ചയായും മനുഷ്യ ശരീരത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications