കാര്‍ഷിക മേഖല തളര്‍ച്ചയില്‍, കര്‍ഷകനും തൊഴിലാളിയും വളരുന്നില്ല, കൈവിടാതെ ധനമന്ത്രി
കേരള ആഗ്രോ ബിസിനസ് കമ്പനി കര്‍ഷകരെ സഹായിക്കുന്നതിനായി രൂപീകരിക്കും
തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്രത്തെ പോലെ തന്നെ സംസ്ഥാനവും കാര്‍ഷിക മേഖലയെ കൈവിട്ടില്ല. പുതിയ സാമ്പത്തിക രീതികളൊന്നും കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാവില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പരോക്ഷമായി പറഞ്ഞത്. കാര്‍ഷിക മേഖല തളര്‍ച്ചയിലാണെന്ന് പറഞ്ഞ ഐസക്ക് കൃഷിഭൂമിയും കര്‍ഷകനും തൊഴിലാളിയും വളരുന്നില്ലെന്ന് വ്യക്തമാക്കി.

ഇവര്‍ക്കും കൂടിയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. കശുവണ്ടി വ്യവസായത്തിന് 54.45 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡും അവതരിപ്പിക്കും. അതുപോലെ ഗുണമേന്മയുള്ള വിത്ത് കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ വേണ്ടി 21 കോടിയും വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള ആഗ്രോ ബിസിനസ് കമ്പനി കര്‍ഷകരെ സഹായിക്കുന്നതിനായി രൂപീകരിക്കും. അതോടൊപ്പം കേരളത്തിന്റെ തനതായ നാളികേര കൃഷിക്ക് 50 കോടി വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണത്തിന് 330 കോടിയും ക്ഷീരവികസനത്തിന് 107 കോടിയും വകയിരുത്തിയിട്ടുണ്ട്. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ജലം ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് 50 കോടി. വന്യജീവി ശല്യം തടയാനുള്ള നടപടികള്‍ക്ക് 100 കോടിയും വകയിരുത്തിയിട്ടുണ്ട്.
അതേസമയം ഭൂനികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. 2015ലെ ഭൂനികുതിയാണ് പുനസ്ഥാപിച്ചത്. ഇതുവഴി 100 കോടി രൂപ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് 71 കോടി വകയിരുത്തിയിട്ടുണ്ട്. പമ്പാ ആക്ഷന്‍ പ്ലാന്‍ പുനരുജ്ജീവിപ്പിക്കാനും വരുന്ന സാമ്പത്തി വര്ൃഷം മൂന്നു കോടി മരങ്ങള്‍ നടാനും തീരുമാനിച്ചിട്ടുണ്ട്. തരിശു പാടങ്ങള്‍ പാടശേഖര സമിതികള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ നല്കാന് നിയമവും കൊണ്ടുവരും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications