പാലക്കാട് കോണ്‍ഗ്രസില്‍ പിളര്‍പ്പ്, എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നു
പാലക്കാട്: പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസില്‍ തമ്മിലടി വര്‍ദ്ധിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ പി ബാലചന്ദ്രനെ തല്‍സ്ഥാനത്ത് നിന്ന് പുറത്തിയിട്ടുണ്ട്. തുടര്‍ന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനാണ് തന്റെ നേതൃത്വത്തിലുള്ളവരുടെ തീരുമാനമെന്ന് പി ബാലചന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന പേരിലാണ് ജില്ലയിലെ മുതിര്‍ന്ന നേതാവായ പി ബാലചന്ദ്രനെ ഡിസിസിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

ചിറ്റൂര്‍ എംഎല്‍എയായ കെ അച്ചുതനുമായുള്ള അഭിപ്രായ ഭിന്നതയാണ് പി ബാലചന്ദ്രനെ പുറത്താക്കാന്‍ കാരണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുള്ള സംസാരം.
തന്നോടൊപ്പമുള്ള ആയിരത്തോളം പ്രവര്‍ത്തകര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പി ബാലചന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications