കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യനീക്കത്തില്‍ കോടികളുടെ ക്രമക്കേട്; കൊച്ചി നഗരസഭ ഓഫീസില്‍ ഫയലുകള്‍ അപ്രത്യക്ഷമായി

  • By Desk
Google Oneindia Malayalam News

കാക്കനാട്: കൊച്ചി നഗരസഭ ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യം നീക്കിയതിന്റെ കണക്കുകള്‍ ഉള്‍പ്പെടുന്ന ഫയലുകള്‍ ഓഫിസില്‍ നിന്ന് അപ്രത്യക്ഷമായി. ഫെബ്രുവരി 2012 മുതല്‍ അടുവര്‍ഷം ജനുവരി വരെയുള്ള കണക്കുകള്‍ ഓഫിസില്‍ കാണാനില്ലെന്നാണ് വിവരാവകാശ അപേക്ഷക്ക് നഗരസഭ അധികൃതര്‍ നല്‍കിയ മറുപടി. മുഖ്യവിവരാവകാശ കമീഷണര്‍ ഉത്തരവിട്ടിട്ടും മാലിന്യ നീക്കത്തിന്റെ കണക്കുകള്‍ പൂര്‍ണമായും നഗരസഭ അധികൃതര്‍ക്ക് നല്‍കാനായില്ല. വിവരാവകാശ പ്രവര്‍ത്തകന്‍ രാജുവാഴക്കാല 2016 ഓഗസ്റ്റ് അഞ്ചിനാണ് അപേക്ഷ നല്‍കിയത്.

wsatedspsl

2010 ഒക്ടോബര്‍ മുതല്‍ 2016 ജൂലൈ 31 വരെ ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യം കൊണ്ട് പോകാന്‍ എത്ര തുക നഗരസഭ ചെലവഴിച്ചെന്നായിരുന്നു പ്രധാന ചോദ്യം. എന്നാല്‍ മാലിന്യം നീക്കിയതിന്റെ കണക്ക് നഗരസഭ അധികൃതര്‍ അപേക്ഷകന് നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് മുഖ്യവിവരാവകാശ കമീഷണറുടെ ഇടപെടല്‍. കമീഷണറുടെ ഉത്തരവുണ്ടായിട്ടും ഒരു വര്‍ഷത്തെ മാലിന്യ നീക്കത്തിന്റെ കണക്കുകള്‍ അധികൃതര്‍ നല്‍കിയില്ല. ആ വര്‍ഷത്തെ ഫയലുകള്‍ പരിശോധിക്കാന്‍ ഓഫിസില്‍ ലഭ്യമല്ലെന്നാണ് അധികൃതരുടെ മറുപടി.

ഫയലുകള്‍ കാണാതായതിന് തൊട്ട് മുമ്പത്തെ വര്‍ഷം, 2010 ഒക്‌ടോബര്‍ മുതല്‍ 2011 ജനുവരി വരെ 48,97,667 രൂപ മാലിന്യം നീക്കാന്‍ ചെലവിട്ടതെന്നാണ് നഗരസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാവര്‍ഷവും ലോക്കല്‍ഫണ്ട് ഓഡിറ്റിംങ് നടത്തുന്ന കണക്കുകളുടെ ഫയലുകള്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്റെ ആരോപണം. നഗരസഭയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതാണ് മാലിന്യ നീക്കവും അതിനുവേണ്ടിയുള്ള കോടികളുടെ ക്രമക്കേടുകളും.

2013 ഫെബ്രുവരിയില്‍ മാത്രം 8,95,056 രൂപയായിരുന്നു ബ്രഹ്മപുരത്തെ സംസ്‌കരണം നിലച്ച പ്ലാന്റിലേക്ക് മാലിന്യം എത്തിക്കാന്‍ നഗരസഭ ചെലവിട്ടത്. തൊട്ടടുത്ത മാസം, 2013 മാര്‍ച്ചില്‍ ചെലവ് 26,39,818 ആയി ഉയര്‍ന്നു. ഫെബ്രുവരിയില്‍ ചെലവിട്ട തുക മൂന്നിരട്ടിയായി വര്‍ധിച്ചതിന് കാരണം വ്യക്തമല്ല. പിന്നീടുള്ള മാസങ്ങളില്‍ ചെലവ് ശരാശരി 30 ലക്ഷമായാണ് ഉയര്‍ന്നത്. 2012 ഫെബ്രുവരി മുതല്‍ 2016 ജൂലൈ വരെ 12,29,65,646 രൂപയാണ് നഗരസഭ മാലിന്യം നീക്കാന്‍ ചെലവഴിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യം നീക്കം വഴിമുട്ടാനുള്ള സാധ്യതയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തെ ഫയലുകള്‍ ഓഫിസില്‍ ലഭ്യമല്ലെന്നാണ് വിചിത്രമായ മറുപടി നല്‍കിയ അധികൃതര്‍ക്കെതിരെ വീണ്ടും വിവരാവകാശ കമീഷണറെ സമീപിക്കാനൊരുങ്ങുകയാണ് രാജുവാഴക്കാല.

English summary
issues in waste disposal-files not found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X