കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി ജീവനക്കാർക്ക് വീണ്ടും കണ്ടകശനി! കേരളത്തിലെ കമ്പനികളിൽ നിന്ന് തെറിച്ചത് ആയിരത്തോളം ജീവനക്കാർ

ഈ വർഷം ഇതുവരെ ആയിരത്തോളം പേർ ഐടി കമ്പനികളിൽ നിന്ന് പിരിച്ചുവിടലിനോ നിർബന്ധിത രാജിക്കോ വിധേയരായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ കഷ്ടകാലം തുടരുന്നു. കേരളത്തിലെ ഐടി കമ്പനികളിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹൈദരാബാദിൽ മലയാളി യുവാവ് കുളിമുറിയിൽ വെട്ടേറ്റു മരിച്ച നിലയിൽ; സംഭവം നാട്ടിലേക്ക് തിരിക്കാനിരിക്കെഹൈദരാബാദിൽ മലയാളി യുവാവ് കുളിമുറിയിൽ വെട്ടേറ്റു മരിച്ച നിലയിൽ; സംഭവം നാട്ടിലേക്ക് തിരിക്കാനിരിക്കെ

പീഡിപ്പിച്ചത് 80ഓളം പേർ! അതും തുടർച്ചയായി! മലയാളി യുവതികൾക്കൊപ്പം ഫിലിപ്പിനോകളും; ദുബായിൽ നടന്നത്..പീഡിപ്പിച്ചത് 80ഓളം പേർ! അതും തുടർച്ചയായി! മലയാളി യുവതികൾക്കൊപ്പം ഫിലിപ്പിനോകളും; ദുബായിൽ നടന്നത്..

ഈ വർഷം ഇതുവരെ ആയിരത്തോളം പേർ ഐടി കമ്പനികളിൽ നിന്ന് പിരിച്ചുവിടലിനോ നിർബന്ധിത രാജിക്കോ വിധേയരായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കൂടുതൽ ശമ്പളം വാങ്ങുന്ന മുതിർന്ന ജീവനക്കാരെയാണ് കമ്പനികൾ കൂട്ടത്തോടെ പിരിച്ചുവിടുന്നതെന്നാണ് വിവിധ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. മിക്ക കമ്പനികളും തങ്ങൾ ഒഴിവാക്കുന്ന ജീവനക്കാരുടെ കണക്കുകൾ പുറത്തുവിടാറുണ്ടെങ്കിലും, ഇതിലുൾപ്പെടാത്ത പലരെയും പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് ഐടി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

രാത്രി അമ്മയ്ക്കൊപ്പം കിടന്ന മകൾ രാവിലെ കിണറ്റിൽ മരിച്ചനിലയിൽ! മാളയിലെ അഞ്ജലിക്ക് സംഭവിച്ചത്..രാത്രി അമ്മയ്ക്കൊപ്പം കിടന്ന മകൾ രാവിലെ കിണറ്റിൽ മരിച്ചനിലയിൽ! മാളയിലെ അഞ്ജലിക്ക് സംഭവിച്ചത്..

കൂട്ടപിരിച്ചുവിടൽ...

കൂട്ടപിരിച്ചുവിടൽ...

2002,2009, 2016 എന്നിവയ്ക്ക് ശേഷം ഈ വർഷമാണ് ഐടി മേഖലയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ ആരംഭിച്ചിരിക്കുന്നത്.

പടിക്ക് പുറത്ത്...

പടിക്ക് പുറത്ത്...

സംസ്ഥാനത്തെ വിവിധ ഐടി കമ്പനികൾ ഈ വർഷം ഇതുവരെ ആയിരത്തോളം പേരെ പുറത്താക്കിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

മുതിർന്ന ജീവനക്കാർ...

മുതിർന്ന ജീവനക്കാർ...

പിരിച്ചുവിടലിന് പുറമേ, നിർബന്ധിത രാജി വാങ്ങിയും ജീവനക്കാരെ കമ്പനികൾ ഒഴിവാക്കുന്നുണ്ട്. ഉയർന്ന ശമ്പളം വാങ്ങുന്ന മുതിർന്ന ജീവനക്കാരെയാണ് കൂടുതലായും കമ്പനികളിൽ നിന്ന് ഒഴിവാക്കുന്നത്.

കൊച്ചിയിൽ...

കൊച്ചിയിൽ...

വിദേശത്ത് നിന്നുള്ള പ്രൊജക്ടുകൾ കുറയുന്നതിനാലാണ് മിക്ക കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നത്. കൊച്ചി ഇൻഫോ പാർക്കിലെ പ്രമുഖ ഐടി സ്ഥാപനത്തിൽ നിന്ന് ഇക്കാരണം പറഞ്ഞാണ് അടുത്തിടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്.

പതിനായിരം പേരെ...

പതിനായിരം പേരെ...

ഇൻഫോ പാർക്കിലെ മറ്റൊരു വൻകിട ഐടി കമ്പനിയിൽ നിന്നും നിർബന്ധിത രാജി വാങ്ങിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ആഗോളതലത്തിൽ പതിനായിരം പേരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെ നൂറോളും പേർക്ക് ജോലി നഷ്ടപ്പെട്ടത്.

സ്ഥിതി വ്യത്യസ്തമല്ല...

സ്ഥിതി വ്യത്യസ്തമല്ല...

തിരുവനന്തപുരം ടെക്നോപാർക്കിലെ സ്ഥിതിയും വ്യത്യസ്തമല്ല. ടെക്നോപാർക്കിലെ പല കമ്പനികളിൽ നിന്നും പത്തും ഇരുപതും ജീവനക്കാരെ വീതമാണ് പിരിച്ചുവിട്ടത്.

കമ്പനികളുടെ തന്ത്രം...

കമ്പനികളുടെ തന്ത്രം...

താഴേക്കിടയിലെ ജീവനക്കാർക്ക് പ്രൊജക്ട് നൽകാതെയാണ് കമ്പനികൾ നിർബന്ധിത രാജിയിലേക്കെത്തിക്കുന്നത്. എതിർക്കുന്നവരുടെ ലോഗിൻ ആക്സസുകൾ ഒഴിവാക്കി സമ്മർദ്ദത്തിലാക്കും. ഒടുവിൽ രക്ഷയില്ലാതെ ജീവനക്കാർ രാജി നൽകി പുറത്തുപോകും. ഈ രീതിയിലാണ് മിക്ക കോർപ്പറേറ്റ് സ്ഥാപനങ്ങളും ജീവനക്കാരെ ഒഴിവാക്കുന്നതെന്ന്.

English summary
it companies in kerala dismissing their employees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X