'കെ റെയില്‍ മുടക്കാന്‍ ഐടി കമ്പനികള്‍ വിഡി സതീശന് 150 കോടി രൂപ നല്‍കി': ആരോപണവുമായി പിവി അന്‍വർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി നിലമ്പൂർ എംഎല്‍എ പിവി അന്‍വർ. സിൽവർലൈൻ അർധ അതിവേഗ റെയിൽപദ്ധതി അട്ടിമറിക്കാൻ കർണാടക ഉള്‍പ്പെടേയുള്ള ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികളില്‍ നിന്നും വിഡി സതീശന് 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് പിവി അന്‍വർ ആരോപിക്കുന്നത്. നിയമസഭയിലായിരുന്നു ഇടത് സ്വതന്ത്ര എം എല്‍ എയുടെ ആരോപണം.
കേരളത്തിന്റ രണ്ട് അറ്റങ്ങളെ കൂട്ടിമുട്ടിക്കുന്ന അതിവേഗ റെയില്‍പ്പാതയായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പദ്ധതി നടപ്പിലായിരുന്നെങ്കില്‍ സംസ്ഥാനത്തിന് ഉണ്ടാകുമായിരുന്ന അടിസ്ഥാന സൌകര്യ വികസനവും സാമ്പത്തിക വളർച്ചയും രാജ്യന്താര നിലവാരത്തിലേക്ക് എത്തുമായിരുന്നു എന്നതില്‍ സംശയമില്ല. 5 വർഷം കൊണ്ട് 25 വർഷത്തെ പുരോഗതി കൈവരിക്കാന്‍ സാധിക്കുമായിരുന്ന ഒരു പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന കാര്യം ഞാന്‍ വിഷമപൂർവ്വം അറിയിക്കുകയാണെന്നും പിവി അന്‍വർ പറഞ്ഞു.

കേരളത്തിലെ യാത്രാ പ്രശ്നം പരിഹരിക്കാനുള്ള ഒരു മാർഗ്ഗം എന്ന നിലയിലാണ് സില്‍വർ ലൈന്‍ പദ്ധതി ആവിഷ്കരിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷം ഉയർത്തിയിരുന്നത് മതിയായ നഷ്ടപരിഹാരം ഭൂ ഉടമകള്‍ക്ക് ലഭിക്കണമെന്ന നിർദേശം മാത്രമായിരുന്നു ഉണ്ടായിരുന്ന. എന്നാല്‍ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയപ്പോള്‍ കോണ്‍ഗ്രസിന്റെ സമീപനം മാറുകയായിരുന്നു.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സില്‍വർ ലൈനെതിരെ വലിയ പ്രചാരണം നടത്തിയത് വിഡി സതീശനായിരുന്നു. സില്‍വർ ലൈന്‍ നടപ്പിലായാല്‍ കേരളത്തില്‍ ഐടി രംഗത്ത് ഉണ്ടാകുന്ന കുതിച്ചു ചാട്ടത്തെക്കുറിച്ച് അന്യസംസ്ഥാനങ്ങളിലെ ഐടി ഭീമന്മാർ പഠിക്കാന്‍ തുടങ്ങി. പദ്ധതി നടപ്പിലായാല്‍ കെ റെയില്‍ കടന്ന് പോകുന്ന 11 ജില്ലകളും ഐടി ഹബ്ബുകളായി മാറുമെന്നും ഇവിടങ്ങളിലേക്ക് നിരവധി ആളുകള്‍ ജോലിക്കെത്തുമെന്നും അവർ മനസ്സിലാക്കിയെന്നും പിവി അന്‍വർ പറയുന്നു.
ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികൾ ഒരുക്കിയ അടിസ്ഥാന സൗകര്യം പാഴാകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ അവർ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവിനു പണം നൽകി. കെ സി വേണുഗോപാലുമായി ഇവർ ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി സ്ഥാനമാണ് വി ഡി സതീശന് ഓഫർ ചെയ്തതെന്നും അൻവർ നിയമസഭയിൽ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് പണം കർണാടകയിൽ നിക്ഷേപിച്ചു. പണം ശീതീകരിച്ച മത്സ്യബന്ധന ലോറികളിലും ആംബുലൻസുകളിലും ആയി കൈമാറി.മാപ്പർഹിക്കാത്ത കൊടും പാപമാണ് വി ഡി സതീശൻ ചെയ്തത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണമെന്നും സതീശൻ അഹങ്കാരിയും അഭിനേതാവുമാണെന്നും പിവി അന്‍വർ ആരോപിച്ചു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications