ജോലി കൊടുത്തില്ല, മാനേജരെ വേശ്യയാക്കി
കൊച്ചി: ജോലി കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഒരുപാട് യുവാക്കളുടെ നാടാണ് ഇന്ത്യ. എന്നാല്‍ ജോലി കൊടുക്കാത്തതിന്റെ പേരില്‍ അത്രവലിയ പ്രതികാര കഥകളൊന്നും നമ്മള് കേട്ടിട്ടില്ല. എന്നാല്‍ ജോലി കൊടുക്കാത്തതിന്റെ പേരില്‍ വനിത എച്ച് ആര് മാനേജര്‍ക്ക് മുട്ടന്‍ പണികൊടുത്ത കഥയാണ് കൊച്ചിയില്‍ നിന്നുള്ളത്.
അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി കിട്ടാതെ വന്നപ്പോള്‍ ഐടി എന്‍ജിനീയര്‍ എച്ച് ആര് മാനേജരെ വേശ്യയാക്കി. ഫേസ്ബുക്കും സോഷ്യല്‍ മീഡിയയും ഉപയോഗിച്ചായിരുന്നു ഈ പീഡനം.

തമിഴ്നാട് നീലഗിരി സ്വദേശി കാര്‍ത്തിക്ക് ആണ് ഇങ്ങനെ ഒരു പണി ഒപ്പിച്ചത്. അഭിമുഖത്തിനിടെ എച്ച് ആര് മാനേജരുടെ പേരും ഫോണ്‍ നമ്പറും നെയിം ബോര്‍ഡില്‍ നിന്ന് മനസ്സിലാക്കിയ കാര്‍ത്തിക് ഫോണ്‍ നമ്പര്‍ ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ലൈംഗിക തൊഴിലാളിയുടെ നമ്പര്‍ എന്ന രീതിയിലായിരുന്നു നമ്പര്‍ പോസ്റ്റ് ചെയ്തത്.
ഇതോടെ യുവതിയായ എച്ച് ആര് മാനേജര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഏത് സമയത്തും ഫോണ്‍കോളുകളുടെ ബഹളം. പലതും തനി അശ്ലീല ഭാഷയില്‍ തന്നെ.
ഒടുവില്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവത്തിന്റെ യഥാര്‍ത്ഥ വശം പുറത്ത് വന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ത്തിക് കുടുങ്ങുകയും ചെയ്തു. ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു കാര്‍ത്തിക്. ജോലിക്കായി തന്നെ തിരഞ്ഞെടുക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ത്തതാണെന്ന് കാര്‍ത്തിക് പോലീസിനോട് സമ്മതിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications