സിദ്ദിഖ് കാപ്പന് ജയിലിലായിട്ട് രണ്ട് വര്‍ഷം; തെളിവ് എവിടെയെന്ന് കെയുഡബ്ല്യുജെ, പ്രതിഷേധം
ദില്ലി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് പോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. ഈ ദിവസത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ ദിനമായി കേരള പത്രപ്രവര്‍ത്തക യൂണിയന് ദില്ലി ഘടകം അവകാശ സംരക്ഷണ ദിനമായി കേരള പത്രപ്രവര്‍ത്തക യൂണിയന് ആചരിച്ചു. സിദ്ദിഖ് കാപ്പന് രാജ്യദ്രോഹം നടത്തിയതിന് രണ്ട് വര്‍ഷമായിട്ടും തെളിവ് നല്കാന് കഴിഞ്ഞിട്ടില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത് കെ യു ഡബ്ല്യു ഡെ സംസ്ഥാന അധ്യക്ഷ എം വി വിനീത പറഞ്ഞു.
സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കേരള പത്രപ്രവര്‍ത്തക യൂണിയന് സിദ്ദിഖിനും കുടുംബത്തിനൊപ്പമുണ്ടാകുമെന്നും വിനീത പറഞ്ഞു. ഭരണകൂടമെന്നത് രാഷ്ട്രമാണെന്നും ഭരണകൂടത്തെ വിമര്‍ശിക്കുന്ന രാഷ്ട്രത്തെ വിമര്‍ശിക്കുന്നതിനു തുല്യമാണെന്ന അന്തരീക്ഷമാണ് 2014 മുതല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു ടെലഗ്രാഫ് എഡിറ്റര്‍ ആര് രാജഗോപാല്‍ പറഞ്ഞു. ഇത് തുറന്ന്കാട്ടി സംസാരിച്ചു കൊണ്ടേയിരിക്കുകയാണ് ഏക പ്രതിരോധമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമ മേഖല ഉള്‍പ്പെടെ എല്ലാം കയ്യടക്കാമെന്ന ഹുങ്കിനേറ്റ തിരിച്ചടിയാണ് സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയിലെ സുപ്രീം കോടതി വിധിയെന്നു ദില്ലി യൂണിയന് ഓഫ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ഡോ എ എം ജിഗീഷ് വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ പി എഫ് ഐ പ്രവര്‍ത്തകനായി ചിത്രീകരിക്കാനുള്ള കുടില നീക്കങ്ങളുടെ മുഖത്തേറ്റ അടികൂടിയാണ് യു എ പി എ കേസിലെ ജാമ്യാപേക്ഷയിലെ ഉത്തരവെന്നും സിദ്ദിഖ് പ്രഥമ ദൃഷ്ട്യ ഉറപ്പിച്ചുള്ളതാണ് വിധിയെന്നും ജിഗീഷ് വ്യക്തമാക്കി.
അതേസമയം, സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെ കെ യു ഡ ബ്ലു ജെ സ്വാഗതം ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ സമീപകാല ഇരയാണ് മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പനെന്ന് വിനീത അന്ന് പറഞ്ഞിരുന്നു. യു.എ.പി.എ ചുമത്തപ്പെട്ട് രണ്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന കാപ്പന് ഒടുവില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. നീതിയ്ക്കായുള്ള കാപ്പന്റെ കുടുംബാംഗങ്ങളുടെയും കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും ശ്രമങ്ങള്‍ക്ക് റിസള്‍ട്ട് ഉണ്ടായിരിക്കുന്നു.
ഹത്രസില്‍ ദളിത് പെണ്‍കുട്ടിയുടെ പീഡന കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള യാത്രക്കിടയിലാണ് 2020 ഒക്ടോബറില്‍ കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് മുതല്‍ കാപ്പനെതിരെ തെളിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു യു.പി പോലീസ്.ജാമ്യം അനുവദിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത് ചോദിച്ച ചോദ്യമാണ് പ്രസക്തമാകുന്നത്: എന്താണ് കാപ്പനില്‍ നിന്നും നിങ്ങള്‍ കണ്ടെത്തിയത്. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല, ആരോപിക്കപ്പെടുന്നതൊന്നും തെളിയിക്കാനുള്ള മെറ്റീരിയലുകള്‍ കാപ്പനില്‍ നിന്നും കണ്ടെത്തിയിട്ടില്ലെന്ന് വിനീത പറഞ്ഞിരുന്നു.
കാപ്പന്റെ നീതി ജാമ്യം ലഭിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. കാപ്പന്റെ നിരപരാധിത്വം പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടു കാപ്പന് പൂര്‍ണ്ണ സ്വാതന്ത്രനാകുമ്പോഴാണ് അദ്ധേഹത്തിന് നീതി കിട്ടി എന്ന് വിശാലമായ അര്‍ത്ഥത്തില്‍ നമുക്ക് പറയാന്‍ സാധിക്കൂ. സമീപകാലത്ത് മാധ്യമസ്വാതന്ത്ര്യം കടുത്ത വെല്ലുവിളികളാണ് ഇന്ത്യയില്‍ നേരിടുന്നത്. മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നു. അതിനായി അധികാരം കൃത്യമായി ഉപയോഗിക്കപ്പെടുന്നു.
ഈ വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ട 20-ാമത് ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ അവസ്ഥയെ വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം 150 ആണെന്നോര്‍ക്കണം. മുന്‍വര്‍ഷത്തെ 142ല്‍ നിന്നുമാണ് 150ലേയ്ക്കുള്ള ചാട്ടം എന്നത് നമ്മുടെ രാജ്യത്ത് മാധ്യമപ്രവര്‍ത്തനം എത്രമാത്രം വെല്ലുവിളി നേരിടുന്നു എന്നതിലേയ്ക്കുള്ള വ്യക്തമായ സൂചനയാണെന്ന് വിനീത ഫേസ്ബുക്കില്‍ കുറിച്ചു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications