കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്‍ഐഎ സെക്രട്ടേറിയറ്റില്‍ എത്തിയത് മലയാളികള്‍ക്ക് നാണക്കേട്; മുഖ്യമന്ത്രി രാജിവെച്ച് ഇറങ്ങി പോവണം'

Google Oneindia Malayalam News

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാനസര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സംഘം സെക്രട്ടേറിയറ്റിലെത്തിയത് മലയാളികള്‍ക്ക് നാണക്കേടാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

k surendran

രാജ്യദ്രോഹക്കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്‍.ഐ.എ കയറും മുമ്പ് രാജിവെച്ച് ഇറങ്ങി പോവാന്‍ അദ്ദേഹം തയ്യാറാവണം. ഇനിയും ഭരണത്തില്‍ കടിച്ചുത്തൂങ്ങുന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് പിണറായി വിജയന്‍ മനസിലാക്കണം.

Recommended Video

cmsvideo
NIA give clean chit to pinarayi vijayan in gold smuggling case | Oneindia Malayala

സി.സി.ടി.വി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ വിട്ടുകൊടുക്കാതിരുന്നത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പായതിനാലാണ്. പ്രോട്ടോകോള്‍ ഓഫീസിലെ ഫയല്‍ തീവെച്ച് നശിപ്പിച്ചത് എന്തിനായിരുന്നെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. ഇതും എന്‍.ഐ.എ പരിശോധിക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് എല്ലാസഹായവും ചെയ്യുമെന്ന് പറഞ്ഞ സര്‍ക്കാര്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'മോദി ഇഡ്ഡലി'യും സാമ്പാറും വില്‍ക്കാനൊരുങ്ങി ബിജെപി, പത്ത് രൂപയ്ക്ക് നാലെണ്ണം; പദ്ധതിക്ക് പിന്നില്‍'മോദി ഇഡ്ഡലി'യും സാമ്പാറും വില്‍ക്കാനൊരുങ്ങി ബിജെപി, പത്ത് രൂപയ്ക്ക് നാലെണ്ണം; പദ്ധതിക്ക് പിന്നില്‍

അതേസമയം, സെക്രട്ടറിയേറ്റിലെത്തിയ എന്‍ഐഎ സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഓഫീസ് അടങ്ങിയ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളാണ് എന്‍ഐഎ സംഘം പരിശോധിച്ചത്. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന നടന്നത്.

എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 15 പേരടങ്ങിയ സംഘം ആദ്യം പൊതുഭരണ വകുപ്പിലെ സെര്‍വര്‍ റൂമിലെത്തി പരിശോധിച്ചു. ഇവിടെയാണ് സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിക്കുന്ന സെര്‍വറുകള്‍ സ്ഥാപിച്ചിരുന്നത്. 2019 ജൂലൈ മാസം മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ ശേഖരിച്ചിരിക്കുന്നത്.

എന്റെ അമ്മാവനെ അരുംകൊല ചെയ്തു, ആരാണ് അവരെന്ന് അറിയണം, അമരീന്ദറിനോട് ആവശ്യപ്പെട്ട് റെയ്‌ന!!എന്റെ അമ്മാവനെ അരുംകൊല ചെയ്തു, ആരാണ് അവരെന്ന് അറിയണം, അമരീന്ദറിനോട് ആവശ്യപ്പെട്ട് റെയ്‌ന!!

കശ്മീരില്‍ 'പെണ്‍പുലി'യെ ഇറക്കി കേന്ദ്രം; ഭയം എന്തെന്ന് അറിയാത്ത ചാരു സിന്‍ഹ, ആരാണിവര്‍...?കശ്മീരില്‍ 'പെണ്‍പുലി'യെ ഇറക്കി കേന്ദ്രം; ഭയം എന്തെന്ന് അറിയാത്ത ചാരു സിന്‍ഹ, ആരാണിവര്‍...?

ലഡാക്കില്‍ ഇന്ത്യ ഒരുക്കി വച്ചതെന്ത്? യോഗം വിളിച്ച് രാജ്‌നാഥ്, സുപ്രധാന തീരുമാനങ്ങള്‍ക്ക് സാധ്യതലഡാക്കില്‍ ഇന്ത്യ ഒരുക്കി വച്ചതെന്ത്? യോഗം വിളിച്ച് രാജ്‌നാഥ്, സുപ്രധാന തീരുമാനങ്ങള്‍ക്ക് സാധ്യത

English summary
It is a shame for Malayalees to come to NIA secretariat; CM should resign Says, K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X