അങ്ങനെ നിര്‍ത്തി പോവാന്‍ പറ്റില്ലലോ, ഇതു വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി: ഒട്ടക ഫ്രൈയുമായി ഫിറോസ് ചുട്ടിപ്പാറ
മലയാളത്തില്‍ ഏറ്റവും അധികം ഫോളോവേഴ്സുള്ള യൂട്യൂബര്‍മാരില്‍ ഒരാളാണ് ഫിറോസ് ചുട്ടിപ്പാറ. ആര്‍ക്കും പ്രവചിക്കാനാകാത്ത വ്യത്യസ്തമായ പാചക കണ്ടന്റുകളാണ് ഫിറോസിന്റെ വീഡിയോകളുടെ പ്രത്യേകത. പാമ്പ് ഗ്രില്‍, വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍, തേള് ഫ്രൈ, മുതല ഫ്രൈ, മാന്‍ കറി എന്നിങ്ങനെയുള്ള വിചിത്രമായ കണ്ടന്റുകളുമായി വരുന്ന വീഡിയോകള്‍ക്ക് വലിയ പിന്തുണയും വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. ഏതു കണ്ടന്റാണെങ്കിലും ലക്ഷക്കണക്കിന് വ്യൂസ് ആണ് ഓരോ വീഡിയോയ്ക്കും ലഭിക്കുന്നുണ്ട്.
ഒരിടയ്ക്ക് വലിയ സൈബര്‍ ആക്രമണവും ഫിറോസ് ചുട്ടിപ്പാറ നേരിട്ടിരുന്നു. വറുത്തരച്ച മയില്‍ കറിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടിട്ടുള്ളത്. എന്നാല്‍ ഈ വീഡിയോയില്‍ വമ്പന്‍ ട്വിസ്റ്റ് ആണ് ഫിറോസ് ഒളിപ്പിച്ചുവച്ചിരുന്നത്.

ഇപ്പോഴിതാ, ഒരു ഒട്ടകത്തെ മുഴുവനോടെ ഗ്രില്‍ ചെയ്യുന്ന വീഡിയോയാണ് ഏറ്റവും പുതിയതായി ഫിറോസ് പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ യൂട്യൂബ് നിര്‍ത്തുകയാണെന്ന് ഫിറോസ് അറിയിച്ചിരുന്നു. യൂട്യൂബ് വരുമാനം മാത്രമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് ഒട്ടകത്തെ ഗ്രില്‍ ചെയ്യുന്ന വീഡിയോ പുറത്തുവിട്ടത്.
വീഡിയോ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വിദേശ രാജ്യത്താണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അലക്സ് എന്ന വിദേശിയായ പാചകക്കാരനും ഫിറോസിനൊപ്പം ഉണ്ട്.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 'അങ്ങനെ നിര്‍ത്തി പോവാന്‍ പറ്റില്ലല്ലോ, ഒരുപാട് കമ്മിറ്റ്മെന്റ്സ് ഉള്ളതല്ലേ', 'വേട്ട അവസാനിപ്പിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ വേട്ടക്കാരന്', താങ്കളുടെ ഓരോ വീഡിയോക്കും വെയിറ്റ് ചെയ്തിരിക്കുന്ന ആളാണ് ഞാന്‍. താങ്കള്‍ ഒരിക്കലും വീഡിയോ നിര്‍ത്തരുത്... തുടരണം,എങ്കിലും എന്റെ ഫിറോസിക്ക ഞങ്ങളെ പേടിപ്പിച്ചു ഇപ്പോള്‍ സമാധാനമായി, അടിപൊളി, സൂപ്പര്‍ - എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഇനി യൂട്യൂബ് വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടു പോകുന്നതിന് പകരം സ്വയം സംരംഭത്തിലേക്ക് ഇറങ്ങുകയാണെന്നാണ് ഫിറോസ് നേരത്തെ പറഞ്ഞത്. ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളതിനാല്‍ കൂടുതല്‍ സമയമെടുത്തുള്ള പാചക വിഡിയോകള്‍ക്ക് പകരം റീലുകളില്‍ ആയിരിക്കും ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിന് തൊട്ടു പിന്നാലെയാണ് ഒട്ടകത്തെ ഗ്രില്‍ ചെയ്യുന്ന വിഡിയോയുമായി താരം എത്തിയത്. ഒരു രക്ഷയില്ലാത്ത രുചിയാണെന്നും നന്നായി വെന്തുവെന്നും ഒട്ടകത്തിന്റെ ഇറച്ചി കഴിച്ച് ഫിറോസ് ചുട്ടിപ്പാറ അഭിപ്രായപ്പെടുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications