കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ നിന്ന് ഇനി നാളെ ആരൊക്കെ സിപിഎമ്മിലേക്ക് വരുമെന്ന് കണ്ടറിയണമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് ഇനി നാളെ ആരൊക്കെ ഇടതുപക്ഷത്തേക്ക് വരുമെന്നത് കണ്ടറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു കൂടാരമാണ്. അവിടെ നിന്നും കോണ്‍ഗ്രസിന്റെ നേതാക്കള്‍ സിപിഎമ്മിലേക്ക് വരുന്നത് ആരോഗ്യകരമായ പ്രവണതയാണ്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ഭാഗമായി നില്‍ക്കേണ്ടതില്ല എന്ന് പലരും ചിന്തിച്ചേക്കും. അതിന്റെ ഭാഗമായി കോണ്‍ഗ്രസ് വിട്ടവര്‍ സിപിഎമ്മിലേക്ക് വരുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേതാക്കള്‍ പാര്‍ട്ടി വിടുന്നത് സ്വാഭാവിക നടപടിയാണ് എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.

'പച്ചയ്ക്ക് പറഞ്ഞാൽ മുസ്‌ലിം വിരോധമാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം അഡോണി ടി ജോൺ'പച്ചയ്ക്ക് പറഞ്ഞാൽ മുസ്‌ലിം വിരോധമാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം അഡോണി ടി ജോൺ

കോണ്‍ഗ്രസ് വിട്ട് വരുന്ന പ്രധാനികള്‍ തീര്‍ന്നു എന്നാണ് കഴിഞ്ഞ ദിവസം കരുതിയിരുന്നത്. എന്നാല്‍ ഇന്നും ഒരു പ്രധാനി കോണ്‍ഗ്രസില്‍ നിന്ന് ഇടതുപക്ഷത്തേക്ക് വന്നു. നാളെ ആരൊക്കെ വരും എന്നത് കണ്ടറിയേണ്ടതാണ്. മുന്‍പും പല നേതാക്കളും കോണ്‍ഗ്രസ് വിട്ടിട്ടുണ്ട്. അങ്ങനെ വിട്ടവര്‍ ബിജെപിയില്‍ ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. നേതാക്കളില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന ഘട്ടം വന്നപ്പോള്‍ അവരെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുന്നതിനായി കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയിലേക്ക് പോകണമെന്ന് തീരുമാനിച്ചാല്‍ പോകും എന്ന് പരസ്യമായി പറഞ്ഞ പല നേതാക്കളും ഇപ്പോഴും കോണ്‍ഗ്രസിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

cm

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബിജെപിയുടെ നയം രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും എതിരെയാണ്. അതിനെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് ആ പാര്‍ട്ടിക്ക് അകത്തുളളവര്‍ക്ക് തന്നെ മനസ്സിലാകുന്നുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബിജെപിക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാതെ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്നും കോണ്‍ഗ്രസിന് ഉളളിലുളളവര്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് വിട്ട് വരുന്നവര്‍ സിപിഎം തിരഞ്ഞെടുക്കുന്നത് നല്ല മാറ്റം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ഡിസിസി അദ്ധ്യക്ഷമാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ക്ക് തുടക്കമിട്ടത്. ഡിസിസി പ്രസിഡണ്ട് സ്ഥാനങ്ങള്‍ സ്വപ്‌നം കണ്ടിരുന്ന ഗ്രൂപ്പുകളും നേതാക്കളും കടുത്ത അതൃപ്തിയിലായി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ നിലവിലെ പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നു. എന്നാല്‍ ഡിസിസി പുനസംഘടനയില്‍ കെ സുധാകരനും വിഡി സതീശനും ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നത് ഗ്രൂപ്പ് നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയായി.

എവി ഗോപിനാഥ്, പിഎസ് പ്രശാന്ത്, കെപി അനില്‍ കുമാര്‍, ജി രതികുമാര്‍ എന്നീ നേതാക്കളാണ് ഈ സമീപ ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചത്. ആലത്തൂര്‍ മുന്‍ എംഎല്‍എയും പാലക്കാട്ടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ എവി ഗോപിനാഥാണ് ആദ്യം പാര്‍ട്ടി വിട്ടത്. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എവി ഗോപിനാഥിന്റെ രാജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്തിത്ഥ്വം നിഷേധിക്കപ്പെട്ടത് മുതല്‍ എവി ഗോപിനാഥ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു.

Recommended Video

cmsvideo
Congress leader KP Anilkumar quits party, joins CPM

നെടുമങ്ങാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്ന പിഎസ് പ്രശാന്തും ഡിസിസി പട്ടികയെച്ചൊല്ലിയുളള കലഹത്തെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെ പിഎസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. ഡിസിസി പട്ടികയ്ക്ക് എതിരെ പരസ്യ പ്രതികരണം നടത്തിയതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്നാണ് കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. കോഴിക്കോട് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതാണ് അനില്‍കുമാറിനെ ചൊടിപ്പിച്ചത്. ഏറ്റവും ഒടുവിലായി കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിലേക്ക് എത്തിയത് കെപിസിസ ജനറല്‍ സെക്രട്ടറിയായിരുന്ന ജി രതികുമാറാണ്.

English summary
it is good that leaders leaving Congress are choosing CPM, Says CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X