കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമവായത്തിന് തയ്യാറാവേണ്ടത് ജോസ് കെ മാണി, ജോസിനെ പ്രവര്‍ത്തകരുടെ പിന്തുണയില്ല: പിജെ ജോസഫ്

  • By
Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസില്‍ നിലല്‍ക്കുന്ന തര്‍ക്കങ്ങള്‍ സമവായത്തിലെത്തണമെങ്കില്‍ ജോസ് കെ മാണി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പിജെ ജോസഫ്. ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ചുള്ള തൊടുപുഴ കോടതിയുടെ വിധി പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി കോടതിയെ സമീപിക്കാനൊരുങ്ങിയതോടെയാണ് ജോസഫിന്‍റെ പ്രതികരണം. ജോസ് കെ മാണിയാണ് പ്രശ്നങ്ങള്‍ക്ക് തുക്കമിട്ടത്. സമവായ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ അടച്ചതും ജോസ് ആണെന്നും ജോസഫ് കുറ്റപ്പെടുത്തി.

manipj

<strong>മുന്‍ ഉപമുഖ്യമന്ത്രി ബിജെപിയിലേക്ക്? രണ്ടും കല്‍പ്പിച്ച് അമിത് ഷാ, റാവുവിന്‍റെ നെഞ്ചില്‍ അടുത്ത ആണി</strong>മുന്‍ ഉപമുഖ്യമന്ത്രി ബിജെപിയിലേക്ക്? രണ്ടും കല്‍പ്പിച്ച് അമിത് ഷാ, റാവുവിന്‍റെ നെഞ്ചില്‍ അടുത്ത ആണി

ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ചാണ് ജോസുമായി തര്‍ക്കം നിലനില്‍ക്കുന്നത്. പല ഘട്ടത്തിലും ഇക്കാര്യത്തില്‍ ജോസ് കെ മാണി വിഭാഗവുമായി ചര്‍ച്ചയ്ക്ക് തങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജോസ് വഴങ്ങിയില്ല. ജോസ് കെ മാണി വിഭാഗത്തിന് 10 ശതമാനം പാര്‍ട്ടി അംഗങ്ങളുടെ പിന്തുണ ഇല്ലെന്നും ജോസഫ് പറഞ്ഞു.

<strong>കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും, ബിജെപിക്ക് തിരിച്ചടി, ശിവസേന സഖ്യം തുലാസില്‍</strong>കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും, ബിജെപിക്ക് തിരിച്ചടി, ശിവസേന സഖ്യം തുലാസില്‍

കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് കാരണമായത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന പിജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാതെ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു.യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. എന്നാല്‍ നടപടിക്കെതിരെ ജോസഫ് വിഭാഗം കോടതിയെ സമീപിച്ച് സ്റ്റേ നേടിയെടുത്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേ.

<strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍</strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍

English summary
Jose K Mani should ready for reconciliation says PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X