Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ഇത് കണ്ണൂരല്ല, കഴക്കൂട്ടമാണ്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

പിണറായിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ഇത് കണ്ണൂരല്ല, കഴക്കൂട്ടമാണ്;സിപിഎമ്മിനെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം; കഴക്കൂട്ടത്തെ സിപിഎം-ബിജെപി സംഘർഷത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഭയപ്പെടുത്തുകയും തടയുകയും ചെയ്ത് സ്ഥാനാർഥി പര്യടനം നിർജീവമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ശോഭ ആരോപിച്ചു.
പെണ്ണായി പിറന്നതിന്റെ കരുത്തും അനുഭവവും മതി ഇത്തരം ദുർബല മനസുകളുടെ ഗുണ്ടായിസത്തെ നേരിടാൻ.ഇന്നലെ തന്നെയാണ് പിണറായി വിജയൻ ഈ മണ്ഡലത്തിൽ എത്തിയത് എന്നത് യാദൃശ്ചികമല്ല. 5 വർഷം മന്ത്രിയായിരുന്ന കടകംപള്ളിയുടെയും 4 വർഷം മേയറായിരുന്ന വി കെ പ്രശാന്തിന്റെയും മണ്ഡലത്തിലെ വികസനമുരടിപ്പ് ചോദ്യം ചെയ്യാൻ അനുവദിക്കരുത് എന്ന നിർദ്ദേശമാണ് പിണറായി നൽകിയതെന്ന് വ്യക്തമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശോഭാ പറഞ്ഞു. പോസ്റ്റ് വായിക്കാം

അസം നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങി, കാണാം പോളിംഗ് ചിത്രങ്ങള്‍

sobha surendran

ആറ്റിങ്ങലിൽ എന്നെ അവർ ആക്രമിച്ചു. കഴക്കൂട്ടത്ത് അവർ എന്നെ പിന്തുടരുകയാണ്. ഇത് കേവലം കഴക്കൂട്ടത്തെ പരാജയഭീതി കൊണ്ട് മാത്രമല്ല സിപിഎം ദീർഘകാലമായി പകയോടെ വേട്ടയാടുന്ന ഒരു എളിയ വനിതാ പൊതുപ്രവർത്തകയാണ് ഞാൻ. ഇപ്പോൾ ഭയപ്പെടുത്തുകയും, തടയുകയും ചെയ്ത് സ്ഥാനാർഥി പര്യടനം നിർജീവമാക്കാനാണ് ശ്രമം. സ്ത്രീകളെ തല്ലിയൊതുക്കാം എന്ന് ഈ കാലത്തും ഇവർ കരുതുന്നുണ്ടല്ലോ.

പെണ്ണായി പിറന്നതിന്റെ കരുത്തും അനുഭവവും മതി ഇത്തരം ദുർബല മനസുകളുടെ ഗുണ്ടായിസത്തെ നേരിടാൻ. ഇന്നലെ തന്നെയാണ് പിണറായി വിജയൻ ഈ മണ്ഡലത്തിൽ എത്തിയത് എന്നത് യാദൃശ്ചികമല്ല. 5 വർഷം മന്ത്രിയായിരുന്ന കടകംപള്ളിയുടെയും 4 വർഷം മേയറായിരുന്ന വി കെ പ്രശാന്തിന്റെയും മണ്ഡലത്തിലെ വികസനമുരടിപ്പ് ചോദ്യം ചെയ്യാൻ അനുവദിക്കരുത് എന്ന നിർദ്ദേശമാണ് പിണറായി നൽകിയതെന്ന് വ്യക്തമാണ്. പോലീസിന്റെ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം ചെമ്പഴന്തിക്കാർ ഇന്നലെ കണ്ടതാണ്.

സൂപ്പർ കൂളായി മൗനി റോയ്‌- ഏറ്റവും പുതിയ ചിത്രങ്ങൾ

15 സിപിഎം ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. കേസുണ്ട് എന്ന് ഉറപ്പ് നൽകി. എന്നാൽ ഒരൊറ്റ ബിജെപിക്കാരനെയും ഏതെങ്കിലും അക്രമം നടത്തിയതിന് പോലീസ് കയ്യാമം വെച്ചില്ല. ഞങ്ങൾ തിരഞ്ഞെടുപ്പിന് മത്സരിക്കാനാണ് തീരുമാനിച്ചതെങ്കിൽ മത്സരിക്കും. പ്രചരണം നടത്താനാണ് തീരുമാനിച്ചതെങ്കിൽ പ്രചരണം നടത്തും. പിണറായിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ഇത് കണ്ണൂരല്ല, കഴക്കൂട്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+