കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പ്രസംഗം കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേരളത്തിലെ കുട്ടികള്‍ കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.

സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തില്‍ ഉച്ചക്ക് ശേഷം പ്രധാനമന്ത്രി രാജ്യത്തെ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നുണ്ട്. മോദിയുടെ പ്രസംഗം എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശം.

Narendra Modi

എന്നാല്‍ ഇത്തരത്തിലുള്ള ഒരു നീക്കത്തിനെതിരെ പല മേഖലകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. വിദ്യാഭ്യാസമന്ത്രിയും അദ്ദേഹത്തിന്റെ വകുപ്പും പക്ഷേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. മുന്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയാണ് ഇതിനെതിരെ ആദ്യം രംഗത്ത് വന്നവരില്‍ പ്രമുഖന്‍.

കേരളത്തിലെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷയുടെ അവസാന നാളാണ് സെപ്റ്റംബര്‍ 5. പരീക്ഷകള്‍ അധികവും രാവിലെ ആയതിനാല്‍ കുട്ടികളെല്ലാം ഓണാവധിക്ക് വീട്ടില്‍പോകാന്‍ തയ്യാറായി നില്‍ക്കുകയാകും. വൈകീട്ട് മൂന്ന് മണിക്ക് ശേഷം മാത്രമേ മോദിയുടെ പ്രസംഗം തുടങ്ങുകയും ഉള്ളൂ.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇത്തരമൊരു സാഹചര്യം ഉണ്ടാകില്ല. എങ്കിലും പശ്ചിമ ബംഗാളും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. എന്നാല്‍ പ്രസംഗം നിര്‍ബന്ധമായി കേള്‍പ്പിക്കണം എന്ന് കേന്ദ്രം പറയുന്നില്ലെന്ന് യോഗത്തില്‍ ഡയറക്ടര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.

English summary
It is not necessary to hear Modi live on Teacher's Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X