ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കുന്നത് ശരിയല്ല; വിജയരാഘവനെതിരെ ഗീവര്‍ഗീസ് മാര്‍ കുറിലോസ്
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സിപിഎം സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവന്‍ നടത്തിയിരുന്നത്. സംസ്ഥാനത്ത് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ മുസ്ലീം ലീഗ് സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിച്ചത് എന്നാണ് എ വിജയരാഘവന്റെ ഏറ്റവും പുതിയ വിമര്‍ശനം. സാമ്പത്തിക സംവരണം എന്നത് യുഡിഎഫിന്റെ നയമായിരുന്നു. എന്നിട്ടുകൂടി മുസ്ലീം ലീഗ് നടത്തിയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശബ്ദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ഭേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പുകള്‍ വരും പോകും, ജയവും തോല്‍വിയും മാറി മറിയാം. പക്ഷെ വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
പറയാതെ വയ്യ
തെരഞ്ഞെടുപ്പുകള്‍ വരും പോകും, ജയവും തോല്‍വിയും മാറി മറിയാം. പക്ഷെ വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും.
സ്‌ഫോടനത്മകമായ സന്ദര്ഭങ്ങളില്‍ പോലും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച മുസ്ലിം ലീഗിനെ ഇത്തരത്തില്‍ ആക്രമിക്കുന്നതും മുസ്ലിം - ക്രിസ്ത്യന്‍ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്പിക്കും












Click it and Unblock the Notifications