കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്തി നിര്‍ഭരം മണ്ഡല കാലം

  • By Soorya Chandran
Google Oneindia Malayalam News

ഭക്തിയുടെ നിറവില്‍ ഒരു മണ്ഡലകാലം കൂടി തുടങ്ങിയിരിക്കുന്നു. കറുപ്പെടുത്ത് അയ്യപ്പ ഭക്തര്‍ ശബരിമല കയറിത്തുടങ്ങി.

പതിവ് പോലെ ഇത്തവണവും ശബരിമല വിവാദങ്ങളില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും മാറി നില്‍ക്കുന്നില്ല എന്നതാണ് സത്യം. സന്നിധാനത്തെ മുറിവാടക ആറിരട്ടി കൂട്ടി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

പക്ഷേ എന്ത് വിവാദമുണ്ടായാലും ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്കിന് ഒരു കുറവും ഉണ്ടാകില്ല. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് മണ്ഡലമാസത്തില്‍ ശബരിമല ചവിട്ടാന്‍ എത്തുന്നത്.

ശബരിമലയിലെ വിശേഷങ്ങള്‍ കാണാം

 ഭഗവതി സേവ

ഭഗവതി സേവ

ശബരിമല മാളികപ്പുറത്ത് മേല്‍ശാന്തി പിഎം മനോജ് എമ്പ്രാന്തിരിയുടെ കാര്‍മികത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ഭഗവതി സേവ

ശനിദോഷത്തിന് പറകൊട്ടിപ്പാട്ട്

ശനിദോഷത്തിന് പറകൊട്ടിപ്പാട്ട്

ശനിയുടെ ദോഷം തീര്‍ക്കാന്‍ ഏറ്റവും നല്ലത് പറകൊട്ടിപ്പാട്ടെന്നാണ് പറയുന്നത്. മാളിപ്പുറത്ത് നടന്ന പറകൊട്ടിപ്പാട്ട്

ഭക്തിയുടെ സന്നിധാനം

ഭക്തിയുടെ സന്നിധാനം

മണ്ഡ കാലം തുടങ്ങിയതോടെ സന്നിധാനം പൂക്കള്‍ കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയിരിക്കുന്നു.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

തീവ്രവാദ ആക്രമണങ്ങള്‍ എല്ലാക്കാലത്തും സന്നിധാനത്തിന്റെ ഭയമാണ്. അത്രയധികം ആളുകള്‍ എത്തുന്നതിനാല്‍ കര്‍ശനമായ സുരക്ഷ സംവിധാനങ്ങളാണ് സന്നിധാനത്തും പമ്പയിലും ഒക്കെ ഒരുക്കിയിട്ടുള്ളത്.

തിരക്ക്

തിരക്ക്

ഇനി സന്നിധാനത്തില്‍ തിരക്കിന്റെ ദിനങ്ങള്‍ മാത്രമായിരിക്കും. ആയിരക്കണക്കിനാളുകളാണ് സന്നിധാനത്ത് ഓരോ ദിനവും എത്തുന്നത്.


English summary
Sabarimala is getting busy with Mandala Kaalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X