Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത്തരം ഘട്ടങ്ങളിൽ അവിടെ എത്തുകയെന്നത് കേരളത്തിന്റെ സംസ്കാരമാണ്'; പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കുവൈത്തിലേക്ക് പോകാനൊരുങ്ങിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കേന്ദ്ര സർക്കാർ യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ഘട്ടങ്ങളില്‍ അവിടെ എത്തിച്ചേരുക എന്നുള്ളതാണ് നമ്മൾ കേരളീയുടെ സംസ്കാരമെന്നും എന്നാൽ കേന്ദ്രം അതിനെ നിഷേധിച്ച് കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി വീണ ജോർജ് കുവൈറ്റിൽ പോകുന്നതിന് തീരുമാനിച്ചിരുന്നു. എയർപോർട്ട് വരെ എത്തിയ അവർക്ക് അതിനപ്പുറം പോകാനായില്ല. മന്ത്രിമാർക്ക് വിദേശത്തേക്ക് പോകുമ്പോൾ കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് വേണം. ക്ലിയറൻസ് കിട്ടുമെന്ന പ്രതീക്ഷയിൽ പോകാം. പക്ഷെ പോകുന്നതിന് മുൻപെ തന്നെ ക്ലിയർസ് ഉണ്ടാകില്ലെന്ന അറിയിപ്പ് തന്നെ കിട്ടി. ഞങ്ങളെല്ലാം ചെയ്തിട്ടില്ലേ പിന്നെ നിങ്ങളെന്തിനാണ് പോകുന്നത് എന്ന് ചിലർ ചോദിച്ചതായി അറിയുന്നുണ്ട്.കേരളത്തിന്റേയും മലയാളികളുടേയും പൊതുരീതിയും സംസ്‌കാരവുമുണ്ടല്ലോ. അത് ഇത്തരം ഘട്ടങ്ങളിൽ എത്തിച്ചേരുക എന്നുള്ളതാണ്.
അത് നമ്മുടെ നാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ഒരു മരണവീട്ടില്‍ നമ്മള്‍ പോകുന്നു. അവിടെ ഈ നില വെച്ച് ചോദിക്കാമല്ലോ എന്താണ് പോയിട്ട് പ്രത്യേകം ചെയ്യാനുള്ളതെന്ന്. നമ്മുടെ നാടിന്റെ സംസ്‌കാരമാണത്. ആ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുക. നമ്മുടെ സാന്നിധ്യത്തിലൂടെ സഹതാപം അറിയിക്കുക.

pin-1

സംസ്ഥാന ആരോഗ്യമന്ത്രി തന്നെ അവിടെ ചെല്ലുമ്പോള്‍ അവിടെ പരിക്കേറ്റ് കഴിയുന്ന ആളുകളുടെ കാര്യവും ഇതുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തിന് പറയാനുള്ള കാര്യവും അതെല്ലാം സാധാരണ ഗതിയില്‍ അറിയാനും കൈകാര്യം ചെയ്യാനും സാധിക്കും. പക്ഷേ എന്ത് ചെയ്യാം നിഷേധിച്ച് കളഞ്ഞു',മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് എത്തിയത് 23 സഹോദരങ്ങളുടെ മൃതദേഹമാണ്. ഏഴ് തമിഴ്നാട്ടുകാരും 1 കർണാടക സ്വദേശിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. കുവൈത്ത് ഫലപ്രദമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. കേന്ദ്രസർക്കാരും എംബസി മുഖേന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പ്രവാസ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. അതുകൊണ്ട് തന്നെ ഇത്തരത്തിലൊന്ന് ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടതുണ്ട്. കുവൈറ്റ് നല്ല രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. കുവൈത്ത് സർക്കാരിൽ നിന്നും മുന്നോട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+