ഇത് യുഡിഎഫ് സർക്കാറിന്റെ നേട്ടം: സ്വന്തം പേരിലാക്കാനുള്ള സിപിഎം ശ്രമം അപഹാസ്യം: പിസി വിഷ്ണുനാഥ്
തിരുവനന്തപുരം: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിൻ്റെ പ്രധാന മാനകങ്ങൾ. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാർപ്പിടം, തുടങ്ങി നിരവധി സൂചികകൾ അടിസ്ഥാനമാക്കിയായിരുന്നു നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.
'മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിൻ്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ്"- എന്നായിരുന്നു റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ സൂചിക തയ്യാറാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുന്ന സമയമായ 2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തിലാണെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെ പിണറായി സർക്കാറിനെ പരിഹസിച്ച് നിരവധി യുഡിഎഫ് നേതാക്കളാണ് രംഗത്ത് എത്തിയത്.

യു ഡി എഫ് സർക്കാരിൻ്റെ നേട്ടം തുടരാന്‍ പിണറായി സർക്കാറിന് കഴിയുമോയെന്ന ആശങ്കയായിരുന്നു മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കുവെച്ചത്. 'കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോർട്ട് കേരളത്തിന് അഭിമാനമാണ്. 2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്. ഈ അംഗീകാരം ശ്രീ. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യു ഡി എഫ് സർക്കാരിൻ്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നു'- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്. പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട്ട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് നിലവിലെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോ എന്നുള്ളത് സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു ഡി എഫ് സർക്കാറിന്റെ നേട്ടം സി പി എം കേന്ദ്രങ്ങൾ നിലവിലെ സംസ്ഥാന സർക്കാരിന് ലഭിച്ച അംഗീകരമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് എന്തപഹാസ്യമാണെന്നായിരുന്നു പിസി വിഷ്ണനുാഥ് എം എല്‍ എ ചോദിച്ചത്. 'കണക്ക് തയ്യാറാക്കപ്പെട്ട കാലത്തെ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയാണ്. എന്നാൽ, ഈ കണക്കിലെ മികവ് അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ സർക്കാരിന്റെയോ പ്രവർത്തനങ്ങളുടെ മാത്രമല്ല, കേരളത്തിലിന്നോളം ഭരിച്ച സർക്കാരുകളുടെയും വിവിധ ചരിത്രഘടകങ്ങളുടെയും ആകെത്തുകയാണ'- അദ്ദേഹം ഫേസ്ബുക്കില്‍. പിസി വിഷണുനാഥിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തും മുൻപുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട നീതി ആയോഗ് പട്ടികയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആ പട്ടികയെ ആണ് സി.പി.എം കേന്ദ്രങ്ങൾ നിലവിലെ സംസ്ഥാന സർക്കാരിന് ലഭിച്ച അംഗീകരമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. എന്തപഹാസ്യമാണ് ഇത്തരം ശ്രമങ്ങൾ. കണക്ക് തയ്യാറാക്കപ്പെട്ട കാലത്തെ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയാണ്. എന്നാൽ, ഈ കണക്കിലെ മികവ് അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ സർക്കാരിന്റെയോ പ്രവർത്തനങ്ങളുടെ മാത്രമല്ല, കേരളത്തിലിന്നോളം ഭരിച്ച സർക്കാരുകളുടെയും വിവിധ ചരിത്രഘടകങ്ങളുടെയും ആകെത്തുകയാണ്.
കേരളം രൂപീകരിക്കപ്പെടുന്നതിനു മുൻപ് തന്നെ ഉണ്ടായിരുന്ന തിരു-കൊച്ചി സർക്കാരുകൾ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഊന്നൽ നൽകുന്ന വികസന മാതൃകയാണ് മുന്നോട്ടു വെച്ചത്. സി കേശവൻ, പനമ്പിള്ളി ഗോവിന്ദ മേനോൻ തുടങ്ങിയ ഭരണകർത്താക്കളുടെ മികവ് അതിനു പിറകിലുണ്ട്. 1956 ൽ ഭാഷാടിസ്ഥാനത്തിൽ കേരളം രൂപപ്പെട്ടതിനു ശേഷം കൂടുതൽ കാലം ഭരണത്തിന്റെ ചുമതലയിലിരുന്നത് കോൺഗ്രസ് നേതൃത്വത്തിലിരുന്നതോ പങ്കാളിത്തമുള്ളതോ ആയ സർക്കാരുകളാണ്.

ആർ. ശങ്കറിനെപ്പോലെ സാമൂഹ്യക്ഷേമ പെൻഷനുകൾ ആദ്യമായി കൊണ്ടുവന്ന വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ സർക്കാരിന്റെ തലപ്പത്തിരുന്നു സ്ഥാപിച്ച കർമ്മയോഗിയുടെ അധ്വാനത്തിന്റെ ഫലമുണ്ട്. സംസ്ഥാന ചരിത്രത്തിലെ മികച്ച സർക്കാരുകളിൽ ഒന്നായ സി അച്യുതമേനോന്റെ നേതൃത്വത്തത്തിലുള്ള ഐക്യജനാധിപത്യ മുന്നണി സർക്കാരിന്റെ ഭാവനാപൂർണമായ ആസൂത്രണത്തിന് ഈ കണക്കിൽ പങ്കുണ്ട്. വലിയ സ്വപ്നങ്ങളിലേക്ക് കേരളത്തെ പിടിച്ചുയർത്തിയ കരുണാകരന്റെയും, ആന്റണിയുടെയും കരുതലും വികസനവും ചേർത്ത ഉമ്മൻ ചാണ്ടിയുടെയും സർക്കാരുകൾക്ക് ഈ കണക്കിൽ പങ്കുണ്ട്. തീർച്ചയായും സിപിഎം പങ്കാളിത്തമുള്ള സർക്കാരുകക്ക് കൂടി അവകാശപ്പെടാവുന്ന കണക്കുകളാണ്.
എന്നാൽ, അവരുടെ മാത്രം സംഭാവനയല്ല ഇതെന്നു ഓർമ്മപ്പെടുത്തേണ്ട വിധത്തിലുള്ള പ്രചാരണങ്ങൾ ആരംഭിച്ചതിനാലാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. ജനാധിപത്യ സർക്കാരുകൾക്ക് മാത്രമല്ല, അതിനു മുൻപ് രൂപം കൊണ്ട സാമൂഹ്യ പ്രസ്ഥാനങ്ങളും നവോത്ഥന നായകരും
ക്രൈസ്തവ മിഷനറിമാരും നൽകിയ സംഭവനകൾക്ക് പങ്കുണ്ട്. കേരളത്തെ രൂപപ്പെടുത്തിയ മണ്ണിലും കടലിലും അധ്വാനിക്കുന്നവർക്കും പ്രവാസികൾക്കും പങ്കുണ്ട്.
Recommended Video

2018 നു മുൻപ് ഒറീസയിലെ പോലെ നമ്മെ വേട്ടയാടാതിരുന്ന പ്രകൃതിക്കും ഈ ഭേദപ്പെട്ട നിലയിൽ പങ്കുണ്ട്. അതോടൊപ്പം സാമ്പത്തികമായി സ്വയം പര്യാപ്തത നേടാൻ സാധിക്കാത്തതും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കാത്തതും അട്ടപ്പാടിയിലുൾപ്പടെയുള്ള പട്ടിണിയും ഭൂമി അപര്യാപ്തയും പോലെ നിരവധി വിഷയങ്ങളിൽ ആത്മപരിശോധന നടത്താതെ അഭിരമിക്കാനുള്ള കാരണമായി ഇതൊന്നും മാറിക്കൂടാ എന്നതും പ്രധാനമാണ്. ഇത്തരം കണക്കുകളെ ഏതെങ്കിലും കക്ഷി രാഷ്ട്രീയ സംഘടനയുടെ സ്വകാര്യ വിജയമാക്കുന്നത് സമഗ്രാധിപത്യ സംഘടനകൾക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന രാഷ്ട്രീയ അശ്ലീലമാണ്.
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications