Get Updates
Get notified of breaking news, exclusive insights, and must-see stories!

'ധവളപത്രം ഇറക്കുന്നത് അതീവ വിചിത്രം; മുഖം മോശമായതിനു കണ്ണാടി കുത്തിപ്പൊട്ടിക്കുന്ന മോദി സർക്കാർ'

10 വർഷത്തെ സാമ്പത്തിക പ്രകടനത്തെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് നിർമല സീതാരാമൻറെ പ്രഖ്യാപനത്തിനെതിരെ മുൻ മന്ത്രി തോമസ് ഐസക്. 10 വർഷം മുമ്പ് നടന്നതിനെക്കുറിച്ച് ധവളപത്രം ഇറക്കുന്നത് അതീവ വിചിത്രമാണ്.തങ്ങളുടെ 10 വർഷത്തെ ചെയ്തികളെക്കുറിച്ചുള്ള ചർച്ച യുപിഎ കാലത്തെ സ്ഥിതിവിശേഷത്തിലേക്കു തിരിച്ചുവിടാനാണ് ബിജെപിയുടെ ശ്രമം. രണ്ടും താരതമ്യപ്പെടുത്തിയാൽ വെട്ടിലാവുക മോദിയാണെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

മോദി സർക്കാർ 2004-2014 കാലത്തെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുമത്രേ. നിർമ്മലാ സീതാരാമൻ ഇന്ന് വീണ്ടും ഇത് ആവർത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് അങ്ങനെയൊന്ന് പുറത്തിറങ്ങുമെന്നാണ് കരുതേണ്ടത്. സാധാരണ ധവളപത്രം ഒരു സർക്കാർ അധികാരം ഏൽക്കുമ്പോൾ അല്ലെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ എടുക്കുന്ന നടപടിയാണ്. 10 വർഷം മുമ്പ് നടന്നതിനെക്കുറിച്ച് ധവളപത്രം ഇറക്കുന്നത് അതീവ വിചിത്രമാണ്.തങ്ങളുടെ 10 വർഷത്തെ ചെയ്തികളെക്കുറിച്ചുള്ള ചർച്ച യുപിഎ കാലത്തെ സ്ഥിതിവിശേഷത്തിലേക്കു തിരിച്ചുവിടാനാണ് ബിജെപിയുടെ ശ്രമം.

homasis-

രണ്ടും താരതമ്യപ്പെടുത്തിയാൽ വെട്ടിലാവുക മോദിയാണ്. 2004-2014 കാലത്ത് ജിഡിപി 7.6 ശതമാനം വച്ച് വളർന്നു. എന്നാൽ 2014-2023 കാലത്ത് വളർച്ചാനിരക്ക് 5.8 ശതമാനമായി താഴ്ന്നു. കോവിഡ് കാലം മാറ്റിനിർത്തിയാലും വളർച്ച 6.8 ശതമാനമേ വരൂ. മോദി ഭരണം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ 2027-നു മുമ്പേ മൂന്നാം ലോക സാമ്പത്തിക ശക്തിയായി വളർന്നേനെ.

മോദിയുടെ മണ്ടൻ സാമ്പത്തികനയങ്ങൾകൊണ്ടു മാത്രമാണ് ഈ സാമ്പത്തിക തകർച്ച ഉണ്ടായത്. ധവളപത്രത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾകൂടി ബിജെപി വിശദീകരിക്കുമെന്നു കരുതട്ടെ.
(1) എന്തിനായിരുന്നു നോട്ടുനിരോധനം ഏർപ്പെടുത്തിയത്?
(2) നോട്ടുനിരോധനത്തിന്റെ തളർച്ചയുടെ കാലത്തും എന്തുകൊണ്ട് സർക്കാർ ചെലവുകൾ കുറച്ചു?
(3) നോട്ടുനിരോധന കാലത്ത് എന്തിനു പലിശ നിരക്ക് ഉയർത്തി?
നോട്ടുനിരോധനം എല്ലാവരും ചർച്ച ചെയ്യുന്നതാണ്. എന്നാൽ രണ്ടും മൂന്നും കാര്യങ്ങൾ പൊതുമണ്ഡലത്തിൽ വലിയ ചർച്ച ആയിട്ടില്ല. താല്പര്യമുള്ളവർക്ക് പുലാപ്ര ബാലകൃഷ്ണന്റെ ഇന്ത്യൻ ഇക്കണോമി - നെഹ്റു മുതൽ മോദി വരെ എന്ന പുസ്തകത്തിന്റെ 180 മുതൽ 186 വരെയുള്ള പേജുകൾ വായിക്കാവുന്നതാണ്.
(4) കോവിഡ് കാലത്ത് മരിച്ചവരുടെ എണ്ണം 5 ലക്ഷമോ, 50 ലക്ഷമോ? എന്തുകൊണ്ട് കാനേഷുമാരി വേണ്ടെന്നുവച്ചു? കോവിഡ് കാലത്തെ ഇന്ത്യയിലെ സാമ്പത്തിക തകർച്ച ഇത്രയും തീഷ്ണമാക്കിയത് മോദിയുടെ ഏറ്റവും യാഥാസ്ഥിതികമായ ധനനയമല്ലേ? (മേൽപ്പറഞ്ഞ പുസ്തകത്തിന്റെ പേജ് 197 മുതൽ 222 വരെയുള്ള പേജുകൾ വായിച്ചു നോക്കൂ)
(5) കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വെ പ്രകാരം തൊഴിലെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. സിഎംഐഇയുടെ തൊഴിൽ സർവ്വേ പ്രകാരം തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയുകയാണ്. എന്തുകൊണ്ട് ഈ അന്തരം? 2017-18-ലേയും 2022-23-ലേയും എൻഎസ്എസ് സാമ്പത്തിക സർവ്വേ കണക്കുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ?

മുഖം മോശമായതിനു കണ്ണാടി കുത്തിപ്പൊട്ടിക്കുന്നതാണ് മോദി സർക്കാരിന്റെ നയം. എത്രയോ ദശാബ്ദങ്ങളായി ഇന്ത്യയിൽ നടന്നുവരുന്ന സ്ഥിതിവിവര കണക്ക് സമ്പ്രാദയത്തെ ആകെ അട്ടിമറിക്കുന്നത് എന്തിന്?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+