• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആളുകളുടെ തമാശയാണ് ഇത്തരം പ്രചരണങ്ങള്‍; സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി കെകെ ശൈലജ

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടക്കുന്നതേയുള്ളൂ. ഇടതുമുന്നണിയുടെ തീരുമാനം ഉടന്‍ വരുമെന്നും മന്ത്രി കണ്ണൂരില്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.

ചടയമംഗലം ലീഗിന് കൊടുക്കില്ല, കുഞ്ഞാലിക്കുട്ടി വന്നാലും തോല്‍ക്കും, തെരുവിലിറങ്ങി യൂത്ത് കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് സമയത്ത് ആളുകളുടെ തമാശയാണ് ഇത്തരം പ്രചരണങ്ങള്‍. എന്റേ പേര് മാത്രമല്ല, പലരുടെയും പേുകള്‍ ഇങ്ങനെ ഇത്തരത്തില്‍ കേള്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു. അതേസമയം, മന്ത്രിമാരുടെ വാക്‌സിന്‍ എടുക്കുന്നത് സംബന്ധിച്ചും ആരോഗ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉടന്‍ കൊവിഡ് വാക്‌സിന്‍ എടുക്കുമെന്ന് മന്ത്രി അറിയിച്ചു. വാക്‌സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ഏഞ്ചൽ പറഞ്ഞ സ്വർണ്ണക്കടത്ത് കഥ സത്യമോ? നെറ്റി ചുളിച്ച് പ്രേക്ഷകർ.. ദിവസം ഹോട്ടൽ മുറിയിൽ ഭീഷണിപ്പെടുത്ത

അതേസമയം, ആരോഗ്യ മന്ത്രി കെകെ ശൈലജയെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. മുന്നണിയിലേക്ക് പുതുതായി കടന്നുവന്ന എല്‍ജെഡിക്ക് ശൈലജയുടെ സിറ്റിംഗ് സീറ്റായ കൂത്തുപറമ്പ് വിട്ടുകൊടുക്കേണ്ടി വരുമെന്നതിനാല്‍ ശൈലജയ്ക്കായി പുതിയ മണ്ഡലം തേടുകയാണ് സിപിഎം.

യുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകും

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ തന്നെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ വികാരം. ടിവി രാജേഷ് മത്സരിച്ച കല്യാശേരി, മട്ടന്നൂര്‍, തളിപ്പറമ്പ് എന്നീ സീറ്റുകളിലാണ് ശൈലജയുടെ പേരുകള്‍ ചര്‍ച്ചയാകുന്നത്. നിലവില്‍ മട്ടന്നൂരില്‍ മന്ത്രി ഇപി ജയരാജന്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയതിനാല്‍ അദ്ദേഹം ഇക്കുറി മത്സരത്തിന് ഉണ്ടാകില്ല. തളിപ്പറമ്പില്‍ ജയിംസ് മാത്യുവും ഇക്കുറി മത്സരത്തിനുണ്ടാവില്ലെന്നാണ് സൂചന.

ഞെട്ടിക്കാനുറച്ച് സിപിഎം; ശബരീനാഥനെതിരെ എഎ റഹീം?തിരുവനന്തപുരത്ത് നിന്ന് കെകെ ശൈലജ?

കോട്ടയത്ത് എൽഡിഎഫിനെ പൂട്ടാനുറച്ച് യുഡിഎഫ്; പുതിയ ഫോർമുല.. ജോസഫ് വിഭാഗത്തിന് ഈ സീറ്റുകൾ

ഇതിനു മുമ്പും പാടാൻ ശ്രമിച്ചിട്ടുണ്ട്, ജീവിത കാലം മുഴുവൻ പാടുകയും ചെയ്യും; വിമർശനങ്ങൾക്ക് ഹരീഷിന്റെ മറുപടി

കരിഷ്മ തന്നയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  English summary
  It is yet to be decided where to contest in the Assembly elections Says, KK Shailaja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X