കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ എടുക്കാനും തെറ്റ് തിരുത്താനും എക്‌സിബിഷനില്‍ സൗകര്യം; സൗജന്യ സേവനങ്ങളൊരുക്കി ഐടി വകുപ്പ്

Google Oneindia Malayalam News

കണ്ണൂര്‍: പൊന്‍കതിര്‍ മെഗാ എക്‌സിബിഷനില്‍ സൗജന്യ സേവനങ്ങളുമായി ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പിന്റെ സ്റ്റാളുകള്‍. ഐടിമിഷന്റെ കീഴിലുള്ള അക്ഷയ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ തെറ്റ്തിരുത്തല്‍, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് എന്നീ സേവനങ്ങളാണ് ഇവിടെ നിന്നും സൗജന്യമായി ലഭിക്കുക. ഇതിന് പുറമെ ആധാറുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി പ്രത്യേക കൗണ്ടര്‍ സംവിധാനവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനം, ചികില്‍സാ സഹായം എന്നിവ ഓണ്‍ലൈനായി അയക്കുവാനുള്ള സൗകര്യവും ഐ.ടി സ്റ്റാളിലുണ്ട്. ജില്ലയിലെ അക്ഷയ സംരംഭകരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സി-ഡിറ്റില്‍ നിന്നുള്ള പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നു. വ്യാജ ഓണ്‍ ലൈന്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള അവബോധം, ഡാറ്റാ സുരക്ഷയെ കറിച്ചുള്ള വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും ഇവിടെ സംവിധാനമുണ്ട്.

it

സ്റ്റാര്‍ട്ട് അപ്പ് മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സംശയനിവാരണത്തിനുമായി കേരളസ്റ്റാര്‍ട്ട് മിഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ഇവിടെ ലഭ്യമാണ്. വിവിധ ടെലികോം സേവനദാതാക്കളുടെ ആധാര്‍ അധിഷ്ഠിതസേവനങ്ങളാണ് ഐ.ടി പവലിയന്റെ മറ്റൊരു സവിശേഷത. കേരള ഐടി മിഷന്‍ രൂപകല്‍പ്പന ചെയ്ത എം കേരള മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും ഇവിടെ സംവിധാനമൊരുക്കിയിട്ടുണ്ട്.

കേരള ഐടിമിഷന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാറിന്റെ സൌജന്യ വൈഫൈ സൌകര്യം പൊന്‍കതിര്‍ എക്‌സിബിഷനില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ദിവസവും 300 എം.ബി ഡാറ്റ വരെ ഉപയോഗിക്കാവുന്ന തരത്തിലാണ് വൈഫൈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെ പൊതുജനങ്ങള്‍ക്കായി ഫോട്ടോ-സെല്‍ഫി പോയിന്റും സ്റ്റാളിലുണ്ട്. #InternetMyRight #KFi #GoK എന്ന ഹാഷ് ടാഗ് നല്‍കി നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് ഇവ പങ്കുവയ്ക്കാം.

കേരള സംസ്ഥാന ഐടിമിഷന്‍ പ്രൊജക്ട് ജില്ലാ പ്രൊജക്ട് മാനേജര്‍ സി.എം. മിഥുന്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ അക്ഷയ പ്രൊജക്ടിന്റെ സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥര്‍, ആധാര്‍ സൂപ്പര്‍വൈസര്‍മാര്‍ എന്നിവരാണ് സ്റ്റാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ നാലാംദിവസമായ തിങ്കളാഴ്ച 'കണ്ണൂര്‍ വിമാനത്താവളം- വികസന സാധ്യതയുടെ ആകാശം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകീട്ട് നാലിന് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സെമിനാര്‍ ഇ.പി ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കിയാല്‍ എം.ഡി എസ് തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം പൊന്‍കതിര്‍ വേദിയില്‍ ആലങ്കോട് ലീലാ കൃഷ്്ണന്‍ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍ മുരളി അധ്യക്ഷത വഹിക്കും. ഏഴ് മണിക്ക് 'വെയില്‍' നാടകം.

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശാലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.

English summary
it stall in ponkathir exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X