മോദിയുടെ നേരറിയാന്‍ വൈകി: വെള്ളാപ്പള്ളി

മോദിയിലെ നേരറിയാന്‍ വൈകിപ്പോയെന്നാണ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. നരേന്ദ്ര മോദി മികച്ച ഭരണാധികാരിയാണെന്ന് ഗുജറാത്തിലെ വികസനം വ്യക്തമാക്കുന്നതായി വെള്ളാപ്പള്ളി പറഞ്ഞു.പിന്നാക്കക്കാര്‍ക്കും മികച്ച ഭരണാധികാരിയാകാന്‍ കഴിയുമെന്ന് മോദി തെളിയിച്ചു.
ഗുജറാത്ത് കലാപത്തെ കുറിച്ച് മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വര്‍ഗ്ഗീയ വാദി എന്നൊക്കെയാണ് മോദിയെ കുറിച്ച് പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ അതെല്ലാം തെറ്റാണെന്ന് അദ്ദേഹം തെളിയിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു.
മോദിക്ക് ഗുജറാത്തിലെ മുസ്ലീം സമുദായവും വോട്ട് ചെയ്തിട്ടുണ്ട്. അതിനര്‍ത്ഥം അദ്ദേഹം മതേതരമായി പ്രവര്‍ത്തിച്ചു എന്ന് തന്നെയാണന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് നേരെയുള്ള ദേഷ്യം തീര്‍ക്കാനും വെള്ളാപ്പള്ളി വേദി ഉപയോഗിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ നീതിക്ക് വേണ്ടിയുള്ള സമരം ഏതെങ്കിലും സുകുമാരന്‍ നായര്‍ മാറി നിന്നാല്‍ ഇല്ലാതാകില്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.












Click it and Unblock the Notifications