കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ 'അനുഗ്രഹ'ത്തില്‍ വിശദീകരണവുമായി ബിജെപി സ്ഥാര്‍ത്ഥി; വിശ്വാസി വോട്ട് ബിജെപിക്കെന്ന്

Google Oneindia Malayalam News

കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈയെ അനുഗ്രഹിച്ചെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍. താന്‍ ആരേയും അനുഗ്രഹിച്ചിട്ടില്ല. തന്‍റെ കൈ റൈ ബലമായി പിടിച്ച് വലിച്ച് തലയില്‍ വെയ്ക്കുകയായിരുന്നു. താങ്കള്‍ പരാജയപ്പെട്ടാലേ ഞാന്‍ വിജയിക്കൂവെന്നായിരുന്നു തന്‍റെ മറുപടി. സന്തോഷത്തോടെ ചെയ്താല്‍ മാത്രമേ അനുഗ്രഹം ഫലിക്കുകയുള്ളൂവെന്നും രവീശ തന്ത്രി പറഞ്ഞു.ഇരുവരുടേയും 'അനുഗ്രഹ' ഫോട്ടോയ്ക്കെതിരെ യുഡിഎഫ് രംഗത്തെത്തിയിരുന്നു.

 sankarrai

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു വിവാദ സംഭവം. ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാരനാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. സിപിഎം ബിജെപിയുമായി വോട്ട് കച്ചവടം ഉറപ്പിച്ചെന്നും അനുഗ്രഹം വാങ്ങല്‍ അതിന്‍റെ സൂചനയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബിജെപിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന മണ്ഡലമാണ് മഞ്ചേശ്വരമെന്നും ബിജെപി പരാജയപ്പെടുന്നതിന് പിന്നില്‍ മണ്ഡലത്തിലെ കള്ളവോട്ട് ആണെന്നും രവീശ തന്ത്രി കുറ്റപ്പെടുത്തി. മാറ്റം അനിവാര്യമാണെന്ന് ജനം തിരിച്ചറിഞ്ഞ് തുടങ്ങി. ഇതോട മഞ്ചേശ്വരത്തും ആ മാറ്റം പ്രകടമാകും.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടിന് വേണ്ടിയാണ് ചില കൂട്ടര്‍ വിശ്വാസികളാകുന്നത്. എന്നാല്‍ വിശ്വാസ സംരക്ഷണത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് എന്‍ഡിഎ മാത്രമാണ്. മണ്ഡലത്തിലെ വിശ്വാസി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നും രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.

മണ്ഡലത്തില്‍ മൂന്ന് മുന്നണികളും അമിത പ്രതീക്ഷയിലാണ്. കേരളത്തിൽ കനത്ത മഴയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലും വളരെ മന്ദഗതിയിലാണ് പോളിങ് നടക്കുന്നത്. എന്നാല്‍ മഞ്ചേശ്വരത്ത് സ്ഥിതി വ്യത്യസ്തമാണ്. മികച്ച പോളിംഗ് ആണ് ആദ്യ മണിക്കൂറുകളില്‍ മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്. ഇതുവരെ 12.18 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഞ്ചേശ്വരത്ത് മഴ മാറി നിൽക്കുന്നു; ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയത് മികച്ച പോളിങ്!മഞ്ചേശ്വരത്ത് മഴ മാറി നിൽക്കുന്നു; ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയത് മികച്ച പോളിങ്!

കോന്നിയിൽ 11 പഞ്ചായത്തുകളിലും ബിജെപി ലീഡ് ചെയ്യും, രാഷ്ടീയ അയിത്തം അവസാനിക്കുന്നുവെന്ന് സുരേന്ദ്രൻകോന്നിയിൽ 11 പഞ്ചായത്തുകളിലും ബിജെപി ലീഡ് ചെയ്യും, രാഷ്ടീയ അയിത്തം അവസാനിക്കുന്നുവെന്ന് സുരേന്ദ്രൻ

മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം, എൽഡിഎഫിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കമറുദ്ദീൻ

English summary
It was not blessing, BJP manjeswaram candidate explains about 'blessing' photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X