പിണറായി പറഞ്ഞു., കാരാട്ട് കേട്ടു... ഇനി വിഎസ് പുറത്തേക്കോ?
ആലപ്പുഴ: സംസഥാന സമ്മേളന വേദിയില്‍ അവൈലബിള്‍ പോളിറ്റ് ബ്യൂറോ ചേരുമ്പോള്‍ അത് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വിജയമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കാരണം അവൈലബിള്‍ പോളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷവും വിഎസിന് എതിരായിരുന്നു എന്നത് തന്നെ.
ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, പിണറായി വജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎം ബേബി എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് നേതാക്കളും വിഎസിന് എതിരായ നിലപാടാണ് എടുത്തത്. എസ് രാമചന്ദ്രന്‍ പിള്ളയും ഇവര്‍ക്കൊപ്പം തന്നെ.

സീതാറാം യെച്ചൂരിയും വൃന്ദ കാരാട്ടും ആണ് വിഎസിന് എക്കാലത്തും പിന്തുണ നല്‍കിയിട്ടുള്ള നേതാക്കള്‍. ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിഷ്പക്ഷ നിലപാടെടുത്തു. അങ്ങനെ വന്നപ്പോള്‍ ഏഴ് പേരില്‍ അഞ്ച് പേരും വിഎസിന് എതിരായി വന്നു എന്ന് ചരുക്കം. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രതിനിധികളുടെ വികാരം പരിഗണിക്കണം എന്നായിരുന്നു സംസ്ഥാന നേതാക്കളുടെ ആവശ്യം.

എന്നാല്‍ വിഎസിനെതിരെയുള്ള പ്രമേയം സമ്പൂര്‍ണ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും പരിശോധിക്കുമെന്ന് അവൈലബിള്‍ പോളിറ്റ് ബ്യൂറോ ഉറപ്പ് നല്‍കുന്നു. അതേ സമയം തന്നെ അവൈലബിള്‍ പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിന്റെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ പരമോന്നത സമിതി കേന്ദ്ര കമ്മിറ്റിയാണ്. അവൈലബിള്‍ പിബിയുടെ തീരുമാനം വേണമെങ്കില്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ചയില്‍ തള്ളപ്പെടാനും മതി.

പാര്‍ട്ടിയുടെ ദേശീയ നേതാക്കളില്‍ ഭൂരിപക്ഷം പേരും വിഎസിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവും ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരും വിഎസിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തണം എന്ന് നിര്‍ബന്ധം പിടിക്കുന്നവവരാണ്.
എന്നാല്‍ കാര്യങ്ങള്‍ അത്രത്തോളം എത്തണമെങ്കില്‍ ഇപ്പോള്‍ വിഎസ് അച്യുതാനന്ദനെടുക്കുന്ന നിലാപാട് നിര്‍ണായകമാണ്.












Click it and Unblock the Notifications