അത് അഭിനയമായിരുന്നില്ല; പരിക്കേറ്റ കാലുമായി ഉദ്ഘാടന വേദിയില്‍; അപകടം സംഭവിച്ചിട്ട് ഒരു മാസമായി
സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് റബേക്ക സന്തോഷ്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം ടേക്ക് ഓഫ്, മിന്നാമിനുങ്ങ്, ഒരു സിനിമാക്കാരന്, തിരുവമ്പാടി തമ്പ്രാന് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിനായി നടി എത്തിയിരുന്നു. പരിക്കേറ്റ കാലുമായി പരസഹായത്തോടെ ഏറെ ബുദ്ധിമുട്ടിയാണ് റബേക്ക ഉദ്ഘാടന ചടങ്ങിനായി എത്തിയത്.
സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ കണ്ട് പ്രേക്ഷകര്‍ അമ്പരക്കുകയും ചെയ്തു. നിരവധി പേരാണ് താരത്തിന് എന്തു പറ്റിയെന്ന് കമന്റ് ബോക്സിലൂടെ ചോദിക്കുന്നത്. എങ്ങനെയാണ് കാലിന് പരിക്കേറ്റതെന്നും ഇക്കാര്യം ആരും പറഞ്ഞു കേട്ടില്ലല്ലോ എന്നും പലരും ചോദിക്കുന്നുണ്ട്. പ്ലാസ്റ്റര്‍ ഇട്ട കാലുമായാണ് ചെമ്പനീര്‍ പൂവ് എന്ന സീരിയലിലും അഭിനയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇത് അഭിനയം എന്നായിരുന്നു പലരും കരുതിയിരുന്നത്.

കഴിഞ്ഞ ദിവസം ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴാണ് താരത്തിന് യഥാര്‍ത്ഥത്തില്‍ കാലിന് പരിക്കേറ്റതാണെന്ന് മനസിലായത്. ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് താരം തന്നെ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ്.
60 ദിവസത്തെ വര്‍ക്ക് ഔട്ട് ചലഞ്ചിനിടയാണ് റബേക്കയുടെ കാലിനു പരിക്കേറ്റത്. ചെമ്പനീര്‍ പൂവിന്റെ ലൊക്കേഷനില്‍ വച്ച് സ്റ്റെപ്പ് ഇറങ്ങിയപ്പോള്‍ വീണതാണ്. കണങ്കാലിന് സ്ഥാനചലനം സംഭവിച്ചു. സര്‍ജറി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു. കാലില്‍ സ്ക്രൂ ഇട്ടിരിക്കുകയാണ്. അപകടം സംഭവിച്ചിട്ട് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞു. ഷൂട്ടിങ്ങിനൊക്കെ പോകുന്നുണ്ടായിരുന്നു. വീല്‍ചെയറില്‍ ഇരുന്നാണ് അഭിനയിച്ചത്.
കാലിന് ഇപ്പോള്‍ കുഴപ്പമില്ല. ബൂട്ടിട്ടാണ് നടക്കുന്നത്. വാക്കര്‍ ഉപയോഗിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയൊരു ചടങ്ങിന് അത് കൊണ്ടുവന്നാല്‍ ബുദ്ധിമുട്ടാകും. സ്റ്റെപ്പ് കയറാനായി സഹായിക്കാന്‍ ആളുണ്ടായിരുന്നു. താന്‍ കാശ് മോഹിച്ചല്ല ഈ പരിപാടിക്ക് വന്നതെന്നും ഈ ഷോപ്പിന്റെ ഉടമയായ ചേച്ചിയുമായി ഒരുപാട് നാളത്തെ പരിചയമുണ്ടെന്നും റബേക്ക പറഞ്ഞു. തന്റെ ബിസിനസ് ഒക്കെ നന്നായി പോകുന്നുവെന്നും റബേക്ക കൂട്ടിച്ചേര്‍ത്തു.
ഏറെനാളായി വിശ്രമത്തില്‍ ആയിരുന്ന താരം അടുത്തിടെയാണ് സജീവമായി തുടങ്ങിയത്. വിശ്രമവേളയില്‍ വൈകാരികമായ കുറിപ്പുകളും താരം പങ്കുവെച്ചിരുന്നു.
നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേരുന്നത്. വേഗം സുഖമാകട്ടെ എന്ന് ചില ആശംസിക്കുമ്പോള്‍ റസ്റ്റ് എടുക്കേണ്ട സമയത്ത് ഇത്രയും പാടുപെട്ട് ചടങ്ങുകള്‍ക്ക് പോകേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവരുമുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications