കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ 'ശബരിമല' വേണ്ടെന്ന് ബിജെപി! എന്‍എസ്എസ് പാലം വലിച്ചാല്‍ വിയര്‍ക്കും!

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികളെ സംബന്ധിച്ചും നിര്‍ണായകമാണ് വട്ടിയൂര്‍ക്കാവ്.നിലവില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റായ മണ്ഡലത്തില്‍ അട്ടിമറിയാണ് ഇത്തവണ ബിജെപി പ്രതീക്ഷിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനെ തള്ളി രണ്ടാം സ്ഥാനത്ത് എത്തിയതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

<strong>ശ്രീധരന്‍ പിള്ള തെറിക്കും? മുരളീധരന്‍റെ മന്ത്രി പദത്തില്‍ സംസ്ഥാന നേതൃത്വത്തിന് നെഞ്ചിടിപ്പ്</strong>ശ്രീധരന്‍ പിള്ള തെറിക്കും? മുരളീധരന്‍റെ മന്ത്രി പദത്തില്‍ സംസ്ഥാന നേതൃത്വത്തിന് നെഞ്ചിടിപ്പ്

തിര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലേങ്കിലും മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. കുമ്മനം രാജശേഖരന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കാതിരുന്നതോടെ വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. അതേസമയം ബിജെപിക്ക് മണ്ഡലം പിടിച്ചടക്കണമെങ്കില്‍ എന്‍എസ്എസ് കൂടി കനിയേണ്ടതുണ്ട്

 വെറും മൂവായിരം വോട്ടുകള്‍

വെറും മൂവായിരം വോട്ടുകള്‍

ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന്‍ വിജയിച്ചത്. അന്ന് 7622 വോട്ടുകളാണ് മുരളീധരന്‍ നേടിയത്. 3000 വോട്ടുകള്‍ക്കായിരുന്നു കുമ്മനത്തിന്‍റെ പരാജയം.

 രണ്ടാം സ്ഥാനത്ത്

രണ്ടാം സ്ഥാനത്ത്

എന്നാല്‍ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച വെച്ചത്. യുഡി​എഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 53,545 വോട്ടുകളാണ്. അതേസമയം കുമ്മനം നേടിയത് 50,709 വോട്ടുകളും.

 കുമ്മനം തന്നെയോ?

കുമ്മനം തന്നെയോ?

ഇത്തവണയും കുമ്മനം തന്നെയാകും ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി എന്നാണ് കണക്കാക്കപ്പെടുന്നത്. കേന്ദ്രമന്ത്രി പദം ലഭിക്കാതിരുന്നതോടെ അഭ്യൂഹം ശക്തമായിരിക്കുകയാണ്.
ലോക്സഭയിലേക്ക് കുമ്മനത്തെ ജയിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ആര്‍എസ്എസിന് കുമ്മനത്തിന്‍റെ വിജയം അഭിമാന പോരാട്ടമായിരിക്കും.

 സുരേഷ് ഗോപിയും?

സുരേഷ് ഗോപിയും?

അതേസമയം സുരേഷ് ഗോപിയുടെ പേരും മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ രാജ്യസഭാംഗമെന്ന സ്ഥാനം വിട്ട് അദ്ദേഹം മത്സരിക്കാന്‍ തയ്യാറാകുമോയെന്ന കാര്യം സംശയമാണ്. ഇത്തവണ മണ്ഡലത്തില്‍ ശബരിമല വിഷയം ബിജെപി ആയുധമാക്കിയേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

ശബരിമല വേണ്ട

ശബരിമല വേണ്ട

ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന വിലയിരുത്തല്‍ ഒരു വിഭാഗത്തിനുണ്ട്. അതുകൊണ്ട് ഇവിടെ വികസനം ഉയര്‍ത്തി പിടിച്ചാകും ബിജെപിയുടെ പ്രചരണം. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് വിജയം തങ്ങളെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

 സമവായത്തില്‍ എത്തിയില്ല

സമവായത്തില്‍ എത്തിയില്ല

എന്നാല്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് സമവായത്തിലെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. മുരളീധരന്‍റെ സഹോദരി പത്മജ വേണുഗോപാല്‍, തമ്പാനൂര്‍ രവി, പാലോട് രവി, കെ മോഹന്‍ കുമാര്‍, ആര്‍വി രാജേഷ് തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

 മുന്‍തൂക്കം

മുന്‍തൂക്കം

പത്മജയ്ക്കാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. മണ്ഡലത്തിലെ മുന്‍ എംഎല്‍എ എന്ന നിലയില്‍ മുരളീധരന്‍റെ അഭിപ്രായവും പരിഗണിച്ചേക്കും. മുന്‍ മുഖ്യന്‍റെ മകള്‍ എന്ന പരിഗണനയും മുരളീധരന്‍റെ സഹോദരിയെന്ന പരിഗണനയും പത്മജയ്ക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

 ന്യൂനപക്ഷങ്ങളില്‍ കണ്ണ്

ന്യൂനപക്ഷങ്ങളില്‍ കണ്ണ്

അതുകൂടാതെ മണ്ഡലത്തിലെ സമുദായിക ഘടകങ്ങളും പത്മജയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ന്യൂനപക്ഷ വോട്ടുകളും നായര്‍ വോട്ടുകളും ഒരുപോലെ നേടിയെടുക്കാന്‍ പത്മജയ്ക്ക് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 എന്‍എസ്എസ് വോട്ടുകള്‍

എന്‍എസ്എസ് വോട്ടുകള്‍

അതേസമയം മണ്ഡലത്തില്‍ നിര്‍ണായകമാണ് എന്‍എസ്എസ് വോട്ടുകള്‍. എന്‍എസ്എസ് തുണച്ചാല്‍ മാത്രമേ ബിജെപിക്ക് ഇവിടെ ഒരു അട്ടിമറിക്ക് സാധ്യത ഉള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് വോട്ട് കിട്ടാതിരുന്നതാണ് കുമ്മനത്തിന്‍റെ പരാജയ കാരണമായി ബിജെപി വിലയിരുത്തിയിരുന്നത്.

 നിലപാട്

നിലപാട്

സിപിഎമ്മിനെ തോല്‍പ്പിക്കാനുള്ള വാശിയില്‌ എന്‍എസ്എസ് യുഡിഎഫിന് വോട്ട് ചെയ്തെന്നായിരുന്നു ബിജെപിയുടെ നിഗമനം. ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് ആവര്‍ത്തിച്ചാല്‍ രണ്ടാം എംഎല്‍എ എന്ന ബിജെപിയുടെ സ്വപ്നം അസ്ഥാനത്താകും.

English summary
it will be tough for bjp in vattiyurkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X