Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യനെതിരെ ഇറ്റാലിയന്‍ പോസ്റ്റര്‍

തിരുവനന്തപുരം: സോണിയ ഗാന്ധിക്ക് ഹിന്ദിയും ഇംഗ്ലീഷും ഒക്കെ അറിയുമോ? അറിയുമായിരിക്കും. പക്ഷേ മാതൃഭാഷയായ ഇറ്റാലിയന്‍ ഭാഷയോടുള്ള സ്‌നേഹമൊന്നും മറ്റ് ഭാഷകളോട് കാണില്ലെന്നുറപ്പ്.

സോണിയ ഗാന്ധിയുടെ വരവ് പ്രമാണിച്ച് തിരുവനന്തപുരം നഗത്തില്‍ അങ്ങോളമിങ്ങോളം സ്വാഗതം ആശംസിക്കുന്ന പോസ്റ്ററുകളും ബാനറുകളും ആണ്. സര്‍ക്കാരിന്റെ വകയും കോണ്‍ഗ്രസ്സിന്റെ വകയും പോഷക സംഘടനകളുടെ വകയും ഉള്ള ഈ ആശംസാ പോസ്റ്ററുകള്‍ കൊണ്ട് റോഡരികുകള്‍ നിറഞ്ഞിരിക്കുകയാണ്. എല്ലാവരുടേയും ലക്ഷ്യം ഒന്ന് തന്നെ, സോണിയയുടെ ശ്രദ്ധ പിടിച്ചു പറ്റണം.

Italian Poster

പക്ഷേ വെറുതേ പോസ്റ്റര്‍ സ്ഥാപിച്ചതുകൊണ്ട് സോണിയ ഇതൊന്നും ശ്രദ്ധിക്കില്ലെന്ന സത്യം മനസ്സിലാക്കിയത് കോണ്‍ഗ്രസ്സുകാരല്ല. സിപിഎമ്മുകാരാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ സോണിയ ശ്രദ്ധിക്കണമെങ്കില്‍ വ്യത്യസ്തമായ ഒരു വഴി തന്നെ വേണം. അതിനായി സിപിഎം തിരഞ്ഞെടുത്തതാണ് ഇറ്റാലിയന്‍ പോസ്റ്റര്‍. സിപിഎമ്മിന്റെ കാട്ടക്കട ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ സ്ഥാപിച്ചിട്ടുള്ളത്.

'ഉന വെര്‍ഗോഗ്ന പെര്‍ ലാ നാസിയോണ്‍' വായിച്ചാല്‍ ഒന്നും മനസ്സിലാകില്ല അല്ലേ? ഇറ്റാലിയന്‍ ഭാഷയില്‍ നമ്മുടെ മുഖ്യനെ ഒന്ന് അപമാനിച്ചതാണ് സിപിഎം. 'രാജ്യത്തിന് അപമാനം' എന്നാണ് മേല്‍പ്പറഞ്ഞതിന്റെ മലയാള അര്‍ത്ഥം. ഈ പോസ്റ്റര്‍ കണ്ടിട്ടെങ്കിലും മുഖ്യന്റെ കള്ളത്തരങ്ങള്‍ സോണിയ അറിയട്ടേ എന്നായിരിക്കും സിപിഎം കരുതുന്നത്.

ഹിന്ദിയോ ഇംഗ്ലീഷോ അല്ല, സോണിയക്ക് ഇപ്പോഴും പ്രിയം ഇറ്റലിയോടാണ് എന്നൊരു സൂചനയും വേണമെങ്കില്‍ ഈ പോസ്റ്ററിന് മേല്‍ ആരോപിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+