സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് എംഎ ബേബി; 'വര്‍ഗീസ് സിപിഎമ്മുകാരന് തന്നെ, സര്‍ക്കാരിന് വീഴ്ച പറ്റി'
കൊല്ലം: നക്സല്‍ വര്‍ഗീസിന്റെ കാര്യത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലം നല്‍കിയത് തെറ്റ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീസിനെ കുറ്റവാളിയാക്കി സത്യവാങ്മൂലം നല്‍കിയതില്‍ സര്‍ക്കാരിന് വന്ന വീഴ്ച തന്നെയാണെന്ന് എംഎ ബേബി പറഞ്ഞു. വഴിമാറി നടന്നെങ്കിലും വര്‍ഗീസ് സിപിഎമ്മുകാരനായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.
സര്‍ക്കാര്‍ അഭിഭാഷവന്ന വീഴ്ച്ച കുറച്ച് കാണാനാകില്ലെന്നും എംഎ ബേബി കൊല്ലത്ത് പറഞ്ഞു. വര്‍ഗീസ് കൊലപാതകിയും തട്ടിപ്പുകാരനുമാണെന്നാണ് പിണറായി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിത്. പാട്യം ഗോപാലനെ പോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ വ്യാജ ഏറ്റുമുട്ടലെന്ന് വിശേഷിപ്പിച്ച സംഭവത്തെയും പിണറായി വിജയന് സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ മറികടക്കുകയായിരുന്നു.

സര്‍ക്കാര്‍ നല്കിയ സത്യവാങ് മൂലത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. നക്സല്‍ നേതാവ് വര്‍ഗീസ് കൊലപാതക, കവര്‍ച്ച കേസുകളിലെ പ്രതിയായ ക്രിമിനലായിരുന്നെന്ന വാദം നിഷേധിക്കാന്‍ കഴിയില്ലെന്ന തരത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതില്‍ വിഷമമുണ്ടെന്ന് വര്‍ഗീസിന്റെ കുടുംബവും പ്രതികരിച്ചിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരങ്ങളായ എ. തോമസ് തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം ഉണ്ടായത്.
സര്‍ക്കാരിനെ എതിര്‍ക്കാന്‍ ആരെങ്കിലും ഈ സത്യവാങ്മൂലത്തെ ഉപയോഗപ്പെടുത്തിയാല്‍ അതിനെ കുറ്റം പറയാനാവില്ലെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം ഓര്‍മ്മിപ്പിച്ചു. നക്സലൈറ്റ് നേതാവ് വര്‍ഗീസ് കൊള്ളക്കാരനാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം. സംസ്ഥാന ആഭ്യന്തര വകുപ്പ് 2016ല്‍ ജൂണില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമായി വിശേഷിപ്പിച്ചത്. വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും സത്യവാങ്മൂലത്തിലുണ്ട്. ഈ കേസില്‍ ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ അന്തിമമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications