കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് എംഎ ബേബി; 'വര്‍ഗീസ് സിപിഎമ്മുകാരന്‍ തന്നെ, സര്‍ക്കാരിന് വീഴ്ച പറ്റി'

  • By Akshay
Google Oneindia Malayalam News

കൊല്ലം: നക്‌സല്‍ വര്‍ഗീസിന്റെ കാര്യത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലം നല്‍കിയത് തെറ്റ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീസിനെ കുറ്റവാളിയാക്കി സത്യവാങ്മൂലം നല്‍കിയതില്‍ സര്‍ക്കാരിന് വന്ന വീഴ്ച തന്നെയാണെന്ന് എംഎ ബേബി പറഞ്ഞു. വഴിമാറി നടന്നെങ്കിലും വര്‍ഗീസ് സിപിഎമ്മുകാരനായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.

സര്‍ക്കാര്‍ അഭിഭാഷവന്ന വീഴ്ച്ച കുറച്ച് കാണാനാകില്ലെന്നും എംഎ ബേബി കൊല്ലത്ത് പറഞ്ഞു. വര്‍ഗീസ് കൊലപാതകിയും തട്ടിപ്പുകാരനുമാണെന്നാണ് പിണറായി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിത്. പാട്യം ഗോപാലനെ പോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ വ്യാജ ഏറ്റുമുട്ടലെന്ന് വിശേഷിപ്പിച്ച സംഭവത്തെയും പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ മറികടക്കുകയായിരുന്നു.

MA Baby

സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. നക്‌സല്‍ നേതാവ് വര്‍ഗീസ് കൊലപാതക, കവര്‍ച്ച കേസുകളിലെ പ്രതിയായ ക്രിമിനലായിരുന്നെന്ന വാദം നിഷേധിക്കാന്‍ കഴിയില്ലെന്ന തരത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതില്‍ വിഷമമുണ്ടെന്ന് വര്‍ഗീസിന്റെ കുടുംബവും പ്രതികരിച്ചിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരങ്ങളായ എ. തോമസ് തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം ഉണ്ടായത്.

സര്‍ക്കാരിനെ എതിര്‍ക്കാന്‍ ആരെങ്കിലും ഈ സത്യവാങ്മൂലത്തെ ഉപയോഗപ്പെടുത്തിയാല്‍ അതിനെ കുറ്റം പറയാനാവില്ലെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം ഓര്‍മ്മിപ്പിച്ചു. നക്സലൈറ്റ് നേതാവ് വര്‍ഗീസ് കൊള്ളക്കാരനാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം. സംസ്ഥാന ആഭ്യന്തര വകുപ്പ് 2016ല്‍ ജൂണില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമായി വിശേഷിപ്പിച്ചത്. വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും സത്യവാങ്മൂലത്തിലുണ്ട്. ഈ കേസില്‍ ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ അന്തിമമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

English summary
Its a fault by left government; MA Baby slames all on Naxal Varghese affidavit controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X