വോട്ട് കുറഞ്ഞത് ബിജെപിക്കല്ല എന്‍ഡിഎയ്ക്ക്! പ്രതികരണവുമായി ശ്രീധരന്‍ പിള്ള
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ബിജെപിക്ക് അല്ല മറിച്ച് എന്‍ഡിഎയ്ക്കാണ് വോട്ട് കുറഞ്ഞതെന്ന് പിള്ള പറഞ്ഞു. വോട്ട് ചോര്‍ച്ച അന്വേഷിക്കുമെന്ന് പറഞ്ഞ പിള്ള മാനവും മുഖവും നഷ്ടപ്പെടുത്തി നേടിയ ഗതികെട്ട വിജയമാണ് ഇടതുപക്ഷത്തിന്‍റേതെന്നും പ്രതികരിച്ചു.

ബിജെപിയുടെ വോട്ടുകള്‍ മറിച്ചെന്ന് ആരോപിച്ച് ജനത്തെ തെറ്റിധരിപ്പിക്കാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നത്. അധികാര ദുര്‍വിനിയോഗത്തിലൂടെയാണ് എല്‍ഡിഎഫ് പാലായില്‍ വിജയിച്ചിച്ചത്. കമ്മ്യൂണസത്തെ കുറിച്ച് അവര്‍ മിണ്ടിയില്ലെ. സഖാക്കളെ എന്ന് പോലും വിളിച്ചായിരുന്നില്ല എല്‍ഡിഎഫിന്‍റെ പ്രചാരണം എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായി പാലാ ചുവന്നപ്പോള്‍ പക്ഷേ പ്രതികൂട്ടിലായിരിക്കുന്നത് ബിജെപിയാണ്.ബിജെപിയുടെ വോട്ട് കുറഞ്ഞത് ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ ഇരു മുന്നണികളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.ഇക്കുറി മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത് 18,044 വോട്ടുകളാണ്. അതായത് ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എട്ടായിരത്തിലധികം വോട്ടുകളുടെ കുറവ്. ഇതോടെ ' വോട്ട് കച്ചവട' ആരോപണത്തില്‍ പരിങ്ങലില്‍ ആയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ ഹരി 24,821 വോട്ടികളായിരുന്നു പാലായില്‍ നേടിയിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് ലഭിച്ചത് 26,533 വോട്ടുകളും.. എന്നാല്‍ ഇത്തവണ എന്‍ ഹരിക്ക് ലഭിച്ചത് 18,044 വോട്ടുകളാണ്. അതായത് ലോക്സഭ തിരഞ്ഞെടുപ്പിനെക്കാള്‍ 8489 വോട്ടുകളുടെ കുറവ്. നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ 6777 വോട്ടുകളാണ് കുറഞ്ഞത്.












Click it and Unblock the Notifications